LoginRegister

ചൂട് കുറക്കും തൈര് സാദം

ഹസീന എം പി

Feed Back


ദക്ഷിണേന്ത്യക്കാരുടെ പ്രത്യേകിച്ച് തമിഴ്‌നാട്ടുകാരുടെ ഇഷ്ടവിഭവമാണ് തൈര് സാദം അഥവാ തൈര് ചോറ്. പോഷകസമ്പന്നമായ തൈര് ചോറ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. മാനസിക സമ്മർദം കുറക്കാനും സഹായകമാണ്. ഹൃദയാരോഗ്യത്തിനും വളരെ ഗുണകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കിനിർത്താനും തൈര് സാദം നല്ലതാണ്. സ്ഥിരമായി തൈര് സാദം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. കാല്‍സ്യത്തിന്റെ കലവറയായ തൈര് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു. ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കാനും തൈര് ചോറ് നല്ലതാണ്.
എങ്ങനെ തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ
വേവിച്ച ചോറ് – രണ്ടു കപ്പ്‌
തൈര് – രണ്ടര കപ്പ്‌
കറിവേപ്പില – രണ്ട് തണ്ട്
വറ്റല്‍ മുളക്- 2
പച്ചമുളക് – 3
ജീരകം – അര ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
കായം – കാല്‍ ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് – 10
വെജിറ്റബിള്‍ ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷണം
ഉപ്പ് – ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
ചോറ് നേരത്തെ വേവിച്ചു വെക്കുക. തൈര് നല്ലതുപോലെ ഉടച്ച് അല്പം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് മാറ്റിവെക്കുക. ചോറ് തണുത്തുകഴിയുമ്പോള്‍ ഉടച്ചുവെച്ച തൈര് നന്നായി ഇളക്കി ചേര്‍ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, ജീരകം, ഉഴുന്ന് എന്നിവ ചേര്‍ത്തു വറുക്കുക. കടുക് പൊട്ടി, ഉഴുന്ന് തവിട്ടുനിറം ആകുമ്പോള്‍ വറ്റല്‍ മുളക്, ഇഞ്ചി, നെടുകെ കീറിയ പച്ചമുളക്, കറിവേപ്പില, കായം, കശുവണ്ടി എന്നിവ ചേര്‍ത്ത് വറുക്കുക. ഈ വറുത്ത കൂട്ട് തൈര് ചേര്‍ത്ത ചോറില്‍ ചേര്‍ത്ത് ഇളക്കുക. തൈര് സാദം റെഡി. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top