LoginRegister

സ്വപ്നങ്ങൾ കയ്യെത്തും ദൂരത്ത്

ഫാത്തിമ ഷിംന പറവത്ത്

Feed Back


പേടി വേണ്ട
ജീവിതത്തിലെ വിജയങ്ങള്‍ പലപ്പോഴും പേടികളെ മറികടക്കുന്നതാണ്. കുട്ടിക്കാലങ്ങളിലുള്ള ഇരുട്ടിനോടുള്ള പേടി പിന്നീട് മനുഷ്യരിലേക്കും സഭാകമ്പത്തിലേക്കും പരാജയഭീതിയിലേക്കും നീണ്ടു. വിജയത്തിന്റെ മാധുര്യം അറിഞ്ഞാല്‍ പിന്നീട് പരാജയപ്പെടില്ല എന്നു പറയുന്നതുപോലെ, പേടിയെ മറികടന്നാല്‍ നാം സ്വതന്ത്രരായി. പിന്നെ നമ്മെ ആർക്കും ഒന്നിനും പിന്നോട്ടുവലിക്കാനാവില്ല.
കരുതൽ
സ്‌നേഹിക്കലും സ്‌നേഹിക്കപ്പെടലും പ്രാർഥന പോലെയാണ്. കൂട്ടുകാരോടും കുടുംബത്തോടും സഹജീവികളോടുമുള്ള സ്‌നേഹവും കരുതലുമാണ് മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നത്.
സ്‌നേഹം വറ്റിയ തരിശുഭൂമിയില്‍ ഒന്നും കായ്‌ക്കുകയോ പൂക്കുകയോ ഇല്ല. ഇത്തിരി സമയം സ്നേഹത്തിനായി മാറ്റിവെക്കാം.
പ്രായോഗികത
പലപ്പോഴും വികാരങ്ങളെ തുറന്നു പ്രകടിപ്പിക്കുന്നവരോട് ‘ബീ പ്രാക്ടിക്കല്‍’ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സന്തോഷവും സങ്കടവും നിരാശയും പ്രതീക്ഷയും എല്ലാമുള്ള മനുഷ്യര്‍ പ്രായോഗിക ബുദ്ധി ഇല്ലാത്തവരാണോ? ഒരിക്കലുമല്ല. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും, ‘ഈ സമയവും കടന്നുപോകും’ എന്ന തിരിച്ചറിവുമാണ് ജീവിതത്തിലെ പ്രായോഗികത.
സ്വപ്നം
ഏതൊരു വിജയത്തിന്റെ ആദ്യഘട്ടം സ്വപ്‌നം കാണുക, അതു നേടാന്‍ ഏതറ്റം വരെയും പരിശ്രമിക്കുക എന്നതാണ്. നമ്മള്‍ എവിടന്ന് വരുന്നു എന്നതോ പണമോ മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയോ ആണോ പെണ്ണോ എന്നതൊന്നും പിന്നോട്ടു മാറാനുള്ള കാരണങ്ങളല്ല. സ്വപ്‌നങ്ങള്‍ക്ക് സ്വയം അതിരു വെക്കാത്തിടത്തോളം അത് കൈയെത്തും ദൂരത്തു തന്നെയാണ്.
പഠനം
സിവില്‍ സര്‍വീസ് പരീക്ഷയുടെ പഠനം രസകരമായ അനുഭവമാണ്. സ്വന്തം നാടിനെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് വേണ്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ ആരും അറിയാതെ പഠിച്ച ഒരുപാട് രാപകലുകളുടെ ഫലം മാത്രമാണ് എന്റെ വിജയം. ഏഴു മണിക്കൂര്‍ ഉറക്കത്തിനു മാറ്റിവെച്ച് ബാക്കി സമയം ഫലപ്രദമായി ഉപയോഗിക്കുകയാണ് ചെയ്തത്. വിരസമായ ദിവസങ്ങളില്‍ പോലും മനസ്സിനെ പാകപ്പെടുത്തി പഠിക്കാന്‍ ശ്രമിച്ചു. ലക്ഷ്യത്തോട് ഇന്നലെയെക്കാള്‍ അടുത്താവണം ഇന്നെന്നു മനസ്സിലുറപ്പിച്ചായിരുന്നു പഠനം. പ്രതീക്ഷയുണ്ടെങ്കിൽ നിരാശയ്‌ക്ക് അവസരമില്ല. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top