LoginRegister

ബദാം ചിക്കന്‍ കറി

ഇന്ദു നാരായണ്‍

Feed Back


ചേരുവകള്‍
കോഴിയിറച്ചി – 500 ഗ്രാം
സവാള – രണ്ടെണ്ണം, ചെറുതായരിഞ്ഞത്.
കുരുമുളക് – 15 എണ്ണം
ഏലയ്ക്കാ – 15 എണ്ണം
ബേ ലീഫ് – രണ്ട് എണ്ണം
ഗ്രാമ്പൂ – ആറ് എണ്ണം
പട്ട – രണ്ടര കഷ്ണം
ബദാം അരച്ചത് – 3 1/2 ടേ.സ്പൂണ്‍
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് -2 ടേ.സ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് -1/2 കപ്പ്
ജാതി പത്രി പൊടിച്ചത് -1/2 ടീ.സ്പൂണ്‍
ഏലയ്ക്കാപൊടി -1/2 ടീ.സ്പൂണ്‍
ബട്ടര്‍/ എണ്ണ -31/2 ടേ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി, മുളകുപൊടി – 2 ടീ.സ്പൂണ്‍ വീതം
മല്ലിപ്പൊടി – 1 ടേ.സ്പൂണ്‍
ഉപ്പ് – പാകത്തിന്
മല്ലിയില – കുറച്ച്
തൈര് -1/2 കപ്പ്
തയ്യാറാക്കുന്ന വിധം.

ഒരു ബൗളില്‍ തൈരും മഞ്ഞളും മല്ലിപ്പൊടിയും മുളകുപൊടിയും എടുത്ത് ഇളക്കിവെക്കുക. ഒരു ഫ്രയിങ് പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കി കുരുമുളക്, ഏലക്കാ, ബേ ലീഫ്, ഗ്രാമ്പൂ, പട്ട എന്നിവയിട്ട് വറുക്കുക. ഇവ പൊട്ടുമ്പോള്‍ സവാളയിട്ട് വഴറ്റി പൊന്‍നിറമാക്കുക. കോഴിയിറച്ചിക്കഷ്ണങ്ങള്‍ ചേര്‍ത്ത് തീ കൂട്ടുക. 10 മിനിറ്റ് വേവിക്കുക. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് 6-8 മിനിറ്റ് കൂടി വേവിക്കുക. തീ കുറക്കുക. സ്പൈസീ തൈര് ചേര്‍ക്കുക. 10 മിനിട്ട് തുടര്‍ന്ന് വേവിക്കുക. എല്ലാം വറ്റുമ്പോള്‍ ബദാം പേസ്റ്റ് ചേര്‍ത്ത് 10 മിനിറ്റ് വീണ്ടും വേവിക്കുക. ചിക്കന്‍ സ്റ്റോക് ഒഴിച്ച് ഇറച്ചിവേകും വരെ അടുപ്പത്ത് വെക്കുക. ചിക്കന്‍ കുറച്ചെടുത്ത് അതില്‍ ഏലക്കാപൊടി ജാതിപത്രി പൊടിച്ചത്, ഉപ്പ്, എന്നിവ ചേര്‍ത്ത് 2-3 മിനിറ്റ് വേവിക്കുക. വാങ്ങിവെച്ച് മല്ലിയില വിതറുക.

മട്ടണ്‍ സമൂസ
ചേരുവകള്‍
മൈദ – 1 കപ്പ്
ഉപ്പ് -പാകത്തിന്
ഓമം -1/2 ടീ.സ്പൂണ്‍
എണ്ണ – വറുക്കാന്‍

സ്റ്റഫിങിന്
എണ്ണ – 1 ടേ. സ്പൂണ്‍
സവാള – 1 എണ്ണം, ചെറുതായരിഞ്ഞത്.
പച്ചമുളക് – 2 എണ്ണം, ചെറുതായരിഞ്ഞത്.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ. സ്പൂണ്‍
ആട്ടിറച്ചി കൊത്തിയരിഞ്ഞത് – 2 കപ്പ്
ഗ്രീന്‍പീസ് -1/2 കപ്പ്, വേവിച്ചത്
വിനാഗിരി – 1 ടേ.സ്പൂണ്‍
മട്ടണ്‍ സ്റ്റോക്ക് – 1/4 കപ്പ്
മല്ലിയില – ആവശ്യത്തിന്
ഉപ്പ്, കുരുമുളക് പൊടി – പാകത്തിന്

പേസ്ടി മാവ് തയ്യാറാക്കാം
ഒരു ബൗളില്‍ മൈദ, ഉപ്പ്, ഓമം, രണ്ട് ടേ.സ്പൂണ്‍ എണ്ണ എന്നിവ എടുക്കുക. വിരലഗ്രം കൊണ്ട് തിരുമ്മിപ്പിടിപ്പിച്ച് റൊട്ടിപ്പൊടിയുടെ പരുവത്തിലാക്കുക. ക്രമേണ കുറേശ്ശെ ചേര്‍ത്ത് മയമുള്ള മാവായി കുഴച്ച് വെക്കുക.
സ്റ്റഫിങ് തയ്യാറാക്കാം
ഒരു വലിയ ഫ്രയിങ് പാസ അടുപ്പത്ത് വെച്ച് ചൂടാക്കുക. എണ്ണ ഒഴിച്ച് ഇടത്തരം തീയില്‍ വച്ച് സവാള ഇട്ട് വഴറ്റി സുതാര്യമാക്കുക. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് രണ്ട് മിനിറ്റ് കൂടി വഴറ്റുക. ഇറച്ചി കൊത്തിയരിഞ്ഞത്, പീസ് വിനഗിരി, ഉപ്പ്, പച്ചമുളക്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് അടച്ച് ഇറച്ചി മയമാകും വരെ വേവിക്കുക. പാസ തുറന്ന് വെച്ച് തുടരെ ഇളക്കി എല്ലാം വറ്റിക്കുക. മല്ലിയില ചേര്‍ത്ത് ഒരുമിനിറ്റ് വേവിക്കുക. വാങ്ങുക.
സമൂസ തയ്യാറാക്കാം.
കുഴച്ചുവെച്ച മാവ് നാരങ്ങ വലുപ്പമുള്ള ഉരുളകളാക്കുക. ഓരോന്നും ത്രികോണ രൂപത്തില്‍ പരത്തുക. സ്റ്റഫിങ്ങില്‍ കുറേശ്ശെ മധ്യത്തിലായി വെച്ച് അരികുകള്‍ വെള്ളം തൊട്ട് നനച്ച് അവ മധ്യത്തിലേക്ക് കൊണ്ട് വന്ന് അമര്‍ത്തിവെക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കി ചൂടെണ്ണയില്‍ ഇട്ട് വറുത്തുകരുകരുപ്പാക്കി കോരുക. എണ്ണ മയം മറ്റാനായി ഒരു പേപ്പര്‍ ടവ്വലില്‍ എല്ലാ സമൂസകളും നിരത്തുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top