LoginRegister

പൊട്ടാറ്റോ ക്രിസ്പി

ഇന്ദു നാരായണ്‍

Feed Back

പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്: 1 കപ്പ്
ഇഞ്ചി അരച്ചത്: 1/2 ടീസ്പൂണ്‍
പച്ചമുളക് അരച്ചത്: 1 ടീസ്പൂണ്‍
ചാട്ട് മസാല: 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്: 1/2 ടീസ്പൂണ്‍
ജീരകം വറുത്തത്: 1/2 ടീസ്പൂണ്‍
കാരറ്റ് ഗ്രേറ്റ് ചെയ്തത്: 2 ടേ.സ്പൂണ്‍
കാപ്സിക്കം ചെറുതായി
അരിഞ്ഞത്: 2 ടേ.സ്പൂണ്‍
റൊട്ടിപ്പൊടി: 1/4 കപ്പ് + 1 ടേ.സ്പൂണ്‍
ഉപ്പ്: പാകത്തിന്
എണ്ണ: വറുക്കാന്‍
മല്ലിയില പൊടിയായരിഞ്ഞത്: 1 ടേ.സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു വലിയ ബൗളില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചിടുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍, പച്ചമുളക് പേസ്റ്റ്, കാരറ്റ് ഗ്രേറ്റ് ചെയ്തത്, കാപ്സിക്കം അരിഞ്ഞത്, 1 ടേ.സ്പൂണ്‍ റൊട്ടിപ്പൊടി, മല്ലിയില, ജീരകം വറുത്ത് പൊടിച്ചത്, ചാട്ട് മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുഴച്ച് എട്ട് തുല്യഭാഗങ്ങളാക്കി വെക്കുക. ഇവ ഉരുളകളാക്കി ഒരു പ്ലേറ്റില്‍ നിരത്തുക. റൊട്ടിപ്പൊടിയില്‍ ഈ ഉരുളകള്‍ ഇട്ട് ഉരുട്ടിയ ശേഷം ചൂടായ എണ്ണയിലിട്ട് വറുത്ത് കോരുക.

പനീര്‍ റോള്‍സ്

പനീര്‍ ഗ്രേറ്റ് ചെയ്തത്: ഒരു കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്: 1/4 കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത്: 1/4 കപ്പ്
റൊട്ടിപ്പൊടി: 1/2 കപ്പ്
മൈദ: 1/2 കപ്പ്
ഇഞ്ചി അരച്ചത്: 1 ടീസ്പൂണ്‍
പച്ചമുളക് അരച്ചത്: 1 ടീസ്പൂണ്‍
ജീരകപ്പൊടി: 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി: 1/2 ടീസ്പൂണ്‍
മുളകുപൊടി: 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി: 1/2 ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
എണ്ണ: വറുക്കാന്‍

തയ്യാറാക്കുന്ന വിധം
പനീര്‍, ഉരുളക്കിഴങ്ങ്, ചീസ്, മഞ്ഞള്‍, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ഒരു വലിയ ബൗളിലെടുത്ത് നന്നായി യോജിപ്പിച്ച് വെക്കുക. മറ്റൊരു ബൗളില്‍ മൈദയും 3/4 കപ്പ് വെള്ളവും എടുത്ത് നന്നായി ഇളക്കുക.
പനീര്‍, ഉരുളക്കിഴങ്ങ് കൂട്ട് 14 സമഭാഗങ്ങളാക്കുക. ഓരോന്നിനും ഓരോ സിലിണ്ടറിന്റെ ആകൃതി നല്‍കുക. സിലിണ്ടര്‍ റോളുകള്‍ ഒരു പ്ലേറ്റില്‍ നിരത്തുക. ഓരോ റോളും മൈദ കലക്കിയതില്‍ നന്നായി മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടിപ്പിടിപ്പിച്ചു 15 മിനിറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. വറുക്കല്‍ ജോലി എളുപ്പമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചൂടെണ്ണയില്‍ ഇട്ട് നന്നായി വറുത്ത് നല്ല കരുകരുപ്പാക്കി കോരുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top