LoginRegister

തീപ്പാടുകള്‍

റബീഹ ഷബീര്‍

Feed Back


നിറയെ കവിതകളുമായി
ആകാശത്തേക്ക്
കയറിപ്പോയൊരു പെണ്‍കുട്ടി,
ഉള്ളു നിറയെ നക്ഷത്രങ്ങള്‍
പൂക്കുന്ന ഉദ്യാനം.
ഉടലാകെ പൊട്ടിവിടര്‍ന്ന
തളിരുകള്‍.
കണ്ണിനു മുന്നില്‍
ഉത്സവമിറങ്ങിപ്പോയ
നിശ്ശബ്ദത.

ഒരു കണ്ണില്‍ കടല്‍
മറുകണ്ണില്‍ മരുഭൂമി
മൂക്കിന്‍തുമ്പിലൊരു
പച്ചത്തുരുത്ത് വെന്ത മണം.
ഉമ്മകളുടെ തീപ്പാടുകള്‍
ചുവന്ന്, കറുത്ത്, കനത്ത്
കറ പുരണ്ട ചുണ്ടുകള്‍.
കെട്ടിപ്പുണര്‍ന്നതിന്റെ
വള്ളിപ്പടര്‍പ്പുകള്‍.

ഒറ്റയ്ക്കിരിക്കുമ്പോള്‍
ഒടിഞ്ഞുതൂങ്ങുന്നു
മനസ്സിന്റെ ചില്ലകള്‍.
നോവു നീറ്റുമ്പോള്‍
വേരാഴ്ന്നുപോകുന്നു
കൂടെയുണ്ടെന്ന തോന്നലുകള്‍!

വിതുമ്പിപ്പോയ അവളുടെ
മഴ വീണ് കത്തിപ്പോയ
സ്വപ്‌നങ്ങള്‍,
എത്ര വര്‍ഷങ്ങളായിങ്ങനെ
പൊള്ളിപ്പിടഞ്ഞ
ഭൂപടങ്ങളാകുന്നു! .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top