LoginRegister

ബേക്ക്ഡ് പൂരി

ഇന്ദു നാരായണ്‍

Feed Back


ചേരുവകള്‍
ഓട്സ് പൊടിച്ചത് -1/2 കപ്പ്
ഗോതമ്പു പൊടി -1 കപ്പ് (പരത്താന്‍)
കസൂരി മേത്തി -2 ടി. സ്പൂണ്‍
കറുത്ത എള്ള് -2 ടീ.സ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 1/2 ടീ. സ്പൂണ്‍
പച്ച മുളക് അരച്ചത് – 1 1/2 ടീ.സ്പൂണ്‍
മുളക് പൊടി – 2 നുള്ള്്
എണ്ണ – 2 ടീ.സ്പൂണ്‍
തൈര് – 2 ടേ.സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം
പരത്താനുള്ള ഗോതമ്പുപൊടി ഒഴിച്ചുള്ള ചേരുവകള്‍ എല്ലാം ഒരു ബൗളില്‍ എടുത്ത് പാകത്തിന് ഒഴിച്ച് നല്ല കട്ടിയായി കുഴച്ച് 2 സമഭാഗങ്ങള്‍ ആക്കുക. ഇവയില്‍ പൊടി വിതറി 3” വ്യാസമുള്ള വൃത്തങ്ങള്‍ ആയി പരത്തുക.
പൂരിയില്‍ അവിടവിടെ കുത്തുക. ഇവ ബേക്കിങ് ട്രേയില്‍ നിരത്തുക. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ (200 ഡിഗ്രി സെല്‍ഷ്യസില്‍) വെച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. മറിച്ചിട്ട് 10 മിനിട്ട് കൂടി ബേക്ക് ചെയ്ത് കരുകരുപ്പാക്കി എടുക്കുക. വായുക കടക്കാത്ത ഒരു ടിന്നിലാക്കി അടച്ച് സൂക്ഷിക്കുക.
കുറിപ്പ്: കസൂരി മേത്തി- ഉലുവയില ഉണക്കിയത്

എള്ള് മുറുക്ക്

ചേരുവകള്‍
അരിപ്പൊടി – 1 കപ്പ്
ഉഴുന്ന് – 1/4 കപ്പ്
പൊട്ടുകടല പൊടിച്ച് – 2 ടേ.സ്പൂണ്‍
ഉരുക്കിയ ബട്ടര്‍ – 1 ടേ.സ്പൂണ്‍
എള്ള് – 1 ടേ.സ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാന്‍
കായപ്പൊടി – 2 നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ അരിപ്പൊടി, ഉഴുന്നു പൊടിച്ചത്, പൊട്ടുകടല പൊടിച്ചത് എന്നിവ എടുക്കുക. ഇത് തെള്ളുക. എള്ള്, ഉരുക്കിയ ബട്ടര്‍, കായം, ഉപ്പ്് എന്നിവ ചേര്‍ത്തിളക്കുക. വെള്ളം പാകത്തിന് ഒഴിച്ച് കുഴച്ച് മയമുള്ള മാവാക്കി വെക്കുക. അടച്ച് കുറച്ച് നേരം വെക്കുക. ഇതില്‍ കുറച്ചെടുത്ത് തേന്‍കുഴല്‍ അച്ചിട സേവനാഴിയില്‍ ഇട്ട് പിഴിഞ്ഞ് ചൂടെണ്ണയില്‍ വീഴ്ത്തി തിരിച്ചും മറിച്ചുമിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.

ബട്ടര്‍ നാന്‍

ചേരുവകള്‍
എള്ള്-5 ടീ സ്പൂണ്‍
മൈദ- 1 കപ്പ് + പരത്താന്‍
യീസ്റ്റ്, പഞ്ചസാര – 1/2 ടീസ്പൂണ്‍ വീതം
തൈര്, ഉരുക്കിയ നെയ്യ് -1 ടേ. സ്പൂണ്‍ വീതം
ഉപ്പ്- പാകത്തിന്
ബട്ടര്‍ – മീതെ പുരട്ടാന്‍
തയ്യാറാക്കുന്ന വിധം
യീസ്റ്റും പഞ്ചസാരയും 5 ടേ.സ്പൂണ്‍ തിളച്ച വെള്ളവും കൂടി ഒരു ചെറു ബൗളില്‍ എടുക്കുക. അടച്ച് 5-7 മിനിട്ട് വെക്കുക. മൈദ, പഞ്ചസാര- യീസ്റ്റ് മിശ്രിതം, തൈര്, ഉപ്പ്, ഉരുക്കിയ ബട്ടര്‍ എന്നിവ ഒരു വലിയ ബൗളില്‍ എടുത്ത് തമ്മില്‍ നന്നായി യോജിപ്പിക്കുക. മയമാകും വരെ കുഴക്കുക. നനഞ്ഞ ഒരു മസ്്ലില്‍ തുണികൊണ്ടിത് മൂടി 1/2 മണിക്കൂര്‍ വെക്കുക. ഇനിയിത് 10 സമഭാഗങ്ങള്‍ ആക്കുക. ഒരു പങ്ക് എടുത്ത് ഉരുളയാക്കി അമര്‍ത്തി ഒരു ചപ്പാത്തിപ്പലകയില്‍ വെക്കുക. 1/2 ടീ.സ്പൂണ്‍ എള്ള് ഇതിന് മീതെ വിതറുക. 5” വലുപ്പത്തില്‍ കോഴിമുട്ടയുടെ ആകൃതില്‍ പരത്തുക. പരത്താനായി ല്‍പം മൈദ വിതറാവുന്നതാണ്. ഒരു നോണ്‍ സ്റ്റിക്ക് തവ ചൂടാക്കി അതില്‍ എള്ളിന്റെ ഭാഗം താഴത്തേക്ക് വരത്തക്കവിധം വെക്കുക. ഒരു വശം കുമിള പോലാകുമ്പോള്‍ മറിച്ചിടുക. ആ വശവും പൊങ്ങി വരുമ്പോള്‍ തീക്കനലില്‍ കാണിച്ചു ഇരുവശവും പൊന്‍നിറമാക്കി എടുക്കുക. ഇതേ രീതിയില്‍ 9 നാനുകളും തയ്യാറാക്കുക. നാനിന് മീതം അല്‍പം ബട്ടര്‍ തേച്ച് വിളമ്പുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top