LoginRegister

ഉള്ളിലുണ്ട് ഒരു നിധി

മാര്‍ട്ടിന്‍ പയ്യപ്പിള്ളി

Feed Back

നിധികള്‍
ഓരോ മനുഷ്യനിലും ഒരു നിധി ഒളിഞ്ഞിരിക്കുന്നുണ്ട്. അത് കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. എങ്ങനെ കണ്ടെത്താം? എന്ത് ചെയ്യുമ്പോഴാണ് നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നത്? നിങ്ങള്‍ എല്ലാം മറന്ന് ചെയ്യുന്നത് എന്താണ്? എന്തിലാണ് നിങ്ങള്‍ക്ക് കൂടുതല്‍ നൈപുണ്യം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക. നിങ്ങളുടെ ഏറ്റവും നല്ല ക്വാളിറ്റി എന്താണെന്ന് സുഹൃത്തുക്കളോടും ചോദിക്കാം. എല്ലാ ദിവസവും ഒരു ജേണല്‍ എഴുതാം. നിങ്ങളുടെ മനസ്സില്‍ തോന്നുന്നതെല്ലാം എഴുതാം.
സമൂഹം
വളര്‍ന്നു വരുന്ന ഒരു സമൂഹത്തിന് ചേരുന്ന ചുറ്റുപാടുകളല്ല നമുക്കിന്നുള്ളത്. നമുക്ക് ചുറ്റും മതങ്ങളും മതിലുകളും രാഷ്ട്രീയവും അരങ്ങു തകര്‍ക്കുന്നു. ഒരു സമൂഹത്തിന്റെ വളര്‍ച്ചക്ക് ചേരുന്ന പെരുമാറ്റങ്ങള്‍ കുറവും ഇകഴ്ചക്കു ചേരുന്ന പെരുമാറ്റങ്ങള്‍ അധികവുമാണ്. സ്വന്തം സുഹൃത്ത് പോലും നമുക്ക് എതിരെ എപ്പോള്‍ തിരിയുമെന്നറിയില്ല. തെറ്റായ കാര്യങ്ങള്‍ക്ക് ആളുകള്‍ കയ്യടിക്കുന്നു. ശരിയായവ ഫോളോ ചെയ്യാന്‍ ആളുകള്‍ കുറവ്. മക്കള്‍ക്ക് മാത്സ് പരീക്ഷയില്‍ 100/100 ഉണ്ട്. പക്ഷെ ജീവിതത്തിലെ ഒരു ചെറിയ പ്രോബ്ലം സോള്‍വ് ചെയ്യാന്‍ അറിയില്ല. എവിടെയാണ് പിഴച്ചത്? എവിടെയാണ് പിഴക്കുന്നത് ഉത്തരം കണ്ടെത്തിയേ തീരൂ.
ഡിപ്രഷന്‍
എവിടെയും കേള്‍ക്കുന്ന ഒരു സാധാരണ വാക്കാണിത്. മനുഷ്യനിന്ന് ഒരു ‘ഫീലിംഗ് ബീംഗ്’ ആയി മാറിയിരിക്കുന്നു. നമുക്കിഷ്ടമില്ലാത്തത് ആരെങ്കിലും പറഞ്ഞാല്‍, ചെയ്താല്‍ നമുക്ക് വിഷമമാകുന്നു. ജോലിസ്ഥലത്തും കുടുംബത്തിലും ഇതാണ് അവസ്ഥ. ശാസ്ത്രം പറയുന്നത് നമ്മുടെ ചിന്തകള്‍ വികാരങ്ങളായും, വികാരങ്ങള്‍ പ്രവൃത്തികളായും മാറുന്നു എന്നാണ്. ഒരുപാട് പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി അത് നടക്കാതെ വരുമ്പോള്‍ ഡിപ്രഷന്‍ ആകാം. ചിന്തകളെ, നമ്മുടെ പ്രതീക്ഷകളെ എങ്ങനെ ബാലന്‍സ് ചെയ്യണം എന്നു പഠിക്കണം.
എനിക്ക് വിജയിക്കണം എന്ന് ചിന്തിക്കുന്നതിലുപരി, എനിക്ക് വിജയിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ വിജയം ലോകത്തിന്റെ അവസാനവാക്കല്ല എന്ന് ചിന്തിക്കാനും പഠിക്കണം. ഇവിടെ ഡിപ്രഷന് സ്ഥാനമില്ല.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top