നുണയുടെ ലഹരിയിലല്ല
നേരിന്റെ പൊള്ളലിലൂടെയാണ്
ജീവിതമറിയേണ്ടതെന്ന്
തിരിച്ചറിയുന്നൊരു നാള്
സൂര്യനുദിക്കും !
അന്ന് നമ്മള്‍ക്കിടയില്‍
ശരികളും തെറ്റുകളും
കൂട്ടിക്കിഴിക്കുന്ന ചിന്തകള്‍
മനസ്സിന്റെ ശവപ്പറമ്പില്‍
ഉയര്‍ത്തെഴുന്നേല്‍ക്കും.
ഉറവ വറ്റിയ മിഴികളില്‍
അന്നൊരു തിരയുയരും
പറയാന്‍ മടിച്ച ക്ഷമകള്
നാവില്‍ സംഗീതമാകും.
നഷ്ടബോധങ്ങളില്‍
കിനാവുകള്‍ ചത്തൊടുങ്ങിയ
ഭൂതകാലത്തിന്റെ ഇടവഴികളില്‍
നാമന്ന് പരസ്പരം തേടും.
നമ്മിലൊരു വാക്കിന്റെ അറ്റത്ത്
ഒരു നോട്ടത്തിലര്ഥങ്ങള് കാണും,
നേരുനീറുന്ന
ആ ഒറ്റനിമിഷം
നമുക്കിടയില്‍ ആദ്യമെത്തുക
ആരിലൂടെ ആയിരിക്കും,
എനിക്കോ?
നിനക്കോ?