LoginRegister

എളുപ്പത്തില്‍ തയ്യാറാക്കാം രുചിയേറും റൈസുകള്‍

ഇന്ദു നാരായണ്‍

Feed Back

മസാല റൈസ്

ചേരുവകള്‍
ബസ്മതിയരി വേവിച്ചത് – 300 ഗ്രാം
എണ്ണ – 6 ടേ.സ്പൂണ്‍
കടുക്, മുളകുപൊടി – 1/2 ടി.സപൂണ്‍ വീതം
മഞ്ഞള്‍പ്പൊടി – 1/4 ടീ.സ്പൂണ്‍ വീതം
നാരങ്ങാനീര് – 2 ടീ.സ്പൂണ്‍ വീതം
കറിവേപ്പില -10 എണ്ണം
ഉപ്പ് – പാകത്തിന്
മല്ലിയില – ഒരു ടേ.സ്പൂണ്‍. അരിഞ്ഞത്
സവാള – രണ്ട് എണ്ണം പൊടിയായരിഞ്ഞത്
പച്ചമുളക് – രണ്ട് എണ്ണം പിളര്‍ന്നത്
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. കടുക്, കറിവേപ്പില, പച്ചമുളക് എന്നിവയിട്ട് വറുക്കുക. പൊട്ടുമ്പോള്‍ മഞ്ഞളും കറിവേപ്പിലയും ചേര്‍ക്കുക, ഇടത്തരം തീയില്‍ വെച്ച് വറുത്ത് ബ്രൗണ്‍ നിറമാക്കുക. മല്ലിയില ഒഴിച്ചുള്ളവ ചേര്‍ത്ത് അഞ്ച് മിനിട്ട് ചെറുതീയില്‍ വച്ചിളക്കുക. വാങ്ങിവെച്ച് മല്ലിയിലയിട്ട് അലങ്കരിക്കുക.

ഗാര്‍ലിക് റൈസ്

ചേരുവകള്‍
സവാള-നാല് എണ്ണം, കനം കുറച്ച് നീളത്തിലരിഞ്ഞത്
വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായരിഞ്ഞത്
എണ്ണ -അഞ്ച് ടേ.സ്പൂണ്‍
കടുക്, ജീരകം – 1/2 ടീ.സ്പൂണ്‍ വീതം
പച്ചമുളക് -മൂന്ന് എണ്ണം, പൊടിയായരിഞ്ഞത്
ബസുമതിയരി – 300 ഗ്രാം, വേവിച്ചത്
വെള്ളം -60 എം.എല്‍
ഉപ്പ് -പാകത്തിന്
മല്ലിയില -കുറച്ച്, പൊടിയായരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ഒരു സോസ് പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കുക. കടുകും ജീരകവുമിട്ട് വറുക്കുക. പൊട്ടുമ്പോള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവയിടുക. സവാള സുതാര്യമാകുവരെ വറുക്കുക. ചോറ്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ക്കുക. 5-8 മിനിറ്റ് ഇടത്തരം തീയില്‍ വക്കുക. വാങ്ങിവെച്ച് മല്ലിയില ഇട്ടലങ്കരിക്കുക.

ചെന പുലാവ്


ചേരുവകള്‍
ബസുമതിയരി -300 ഗ്രാം (1/2 മണിക്കൂര്‍ കുതിര്‍ത്തത്)
ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, ജീരകം -ഒരു ടീസ്പൂണ്‍ വീതം
സവാള -ഒന്ന്, പൊടിയായരിഞ്ഞത്
പച്ചമുളക് -രണ്ട്, പൊടിയായരിഞ്ഞത്
കടല -300 ഗ്രാം
എണ്ണ -2 ടേ.സ്പൂണ്‍
ഉപ്പ് -പാകത്തിന്
വെള്ളം -250 എം.എല്‍
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി ജീരകമിട്ട് വറുക്കുക. പൊട്ടുമ്പോള്‍ സവാള, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, പച്ചമുളക് എന്നിവ ചേര്‍ക്കുക. 2-3 മിനിട്ട് വറുക്കുക. ഉപ്പും വെള്ളവും ചേര്‍ക്കുക. ഒരുമിനിട്ട് ഇടത്തരം തീയില്‍ വെച്ച് ചൂടാക്കുക. 10-12 മിനിറ്റ് അടച്ചുവെച്ച് വേവിച്ച ശേഷം വാങ്ങുക. ചൂടോടെ വിളമ്പുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top