LoginRegister

ആമ

എം ജീവേഷ്

Feed Back


നോക്കൂ,
പുറന്തോട് തന്നെ.
ആമ തന്നെ.
മെല്ലെയേ പോകൂ.

ഈ കഴുത്തില്ലേ
അകത്തേക്കുള്ളത് മാത്രമല്ല.
ആകാശം കാണാൻ കൊതിക്കുമ്പോൾ
ഞാനതിനെ പുറത്തുനീട്ടാറുണ്ട്.

ഭാരമൊന്നുമല്ല
ഒരു പുറന്തോടും.

എറിയുമ്പോൾ കൊള്ളാറില്ല
അടിക്കുമ്പോൾ ഏൽക്കാറില്ല.
പുറന്തോട് ഒരു കവചമാണ്
ഏത് ആമയ്‌ക്കും.

ഞാനതിൽ ഉറങ്ങുന്നു,
ഉറങ്ങിപ്പോയ കഥ അയവിറക്കുന്നു.

ഈ മെല്ലെപ്പോക്ക്
മെല്ലെപ്പോക്കാണെന്ന് കരുതിയോ?

മെല്ലെ പോകുന്നതുകൊണ്ട് മാത്രം
ഒരായിരം ചിത്രം വരയുന്നുണ്ട്,
ഒരായിരം കവിത കുത്തുന്നുമുണ്ട്.

മെല്ലെ പോകുമ്പോൾ മാത്രം
ചെയ്യാനാകുന്നതെല്ലാം
ചെയ്തുതീർക്കുന്നുമുണ്ട്.

ലോകമൊരിക്കൽ
ആമയെ
വായിക്കുമായിരിക്കും.
അല്ലേ?
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top