LoginRegister

വുദുവിന് ശേഷം ഭക്ഷണം കഴിച്ചാല്‍ വായ കഴുകണോ?

Feed Back


വുദുവെടുത്തതിനു ശേഷം മധുരപലഹാരം കഴിച്ചു. പിന്നെ വായ കഴുകാതെ നമസ്‌കരിച്ചു. എന്റെ നമസ്‌കാരം ശരിയാകുമോ?
നമസ്‌കരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ ഗന്ധം എന്നിവ നീക്കം ചെയ്യേണ്ടതാണ്. ഇനി ഒരു വ്യക്തി അത് ചെയ്യുന്നില്ലെങ്കിലും അവന്റെ നമസ്‌കാരം സാധുവാണ്.
അബൂദാവൂദ് (197) അനസി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതന്‍ ( സ) കുറച്ച് പാല്‍ കുടിച്ചു, അദ്ദേഹം വായ കഴുകുകയോ വുദു ചെയ്യുകയോ ചെയ്തില്ല. ശേഷം നമസ്‌കരിക്കുകയും ചെയ്തു. ഔനില്‍ മഅ്ബൂദില്‍ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: പാല്‍ കുടിച്ചതിനു ശേഷമോ മറ്റ് കൊഴുപ്പുള്ള എന്തെങ്കിലും കഴിക്കുകയോ ചെയ്തതിന് ശേഷം നമസ്‌കാരത്തിനായി വായ കഴുകേണ്ടത് നിര്‍ബന്ധമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഐച്ഛികമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top