LoginRegister

വിജ്ഞാന വഴിയിൽ സഞ്ചരിക്കുക

അബ്ദു സലഫി

Feed Back


”സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിനു പുറപ്പെടാവതല്ല. അവരില്‍ ഓരോ സമൂഹത്തില്‍ നിന്നും ഒരു സംഘം ദീനില്‍ അവഗാഹം നേടാന്‍ പുറപ്പെടാത്തത് എന്തുകൊണ്ട്? തങ്ങളുടെ ആളുകള്‍ തിരിച്ചുവന്നാല്‍ അവര്‍ക്ക് ഉദ്‌ബോധനം നല്‍കാനും ജാഗ്രത പാലിക്കുന്നവരാകാനും കഴിയുമല്ലോ? (ഖുർആൻ 9:122).

ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ പ്രവാചകനും അനുയായികൾക്കും ധാരാളം പ്രതിരോധ യുദ്ധങ്ങള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. കഴിവും ആരോഗ്യവുമുള്ള എല്ലാവരുടേയും സാന്നിധ്യം ആവശ്യമുള്ളവയായിരുന്നു അവ. ദൈവിക മാര്‍ഗത്തിലുള്ള പോരാട്ടങ്ങള്‍ക്ക് അതിമഹത്തായ പ്രതിഫലമാണ് റബ്ബ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാല്‍ പോലും മുഴുവന്‍ പേരും യുദ്ധത്തിനു പോകേണ്ടതില്ലെന്നും കുറച്ചു പേര്‍ അറിവ് നേടുന്നതിനും അതിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന്, അതു മറ്റുള്ളവര്‍ക്ക് പകര്‍ന്നുനൽകാനുമുള്ള കഴിവ് നേടി, സമൂഹത്തെ കാര്യബോധവും ജാഗ്രതയുമുള്ളവരാക്കി വളര്‍ത്തിക്കൊണ്ടുവരണമെന്നുമാണ് അല്ലാഹു ഈ വചനത്തിലൂടെ ഓര്‍മിപ്പിക്കുന്നത്.
മതപരമായ അറിവ് നേടുന്നതോടൊപ്പം ഇതര വിജ്ഞാനശാഖകളിലും സമൂഹം അതീവ ശ്രദ്ധ പുലര്‍ത്തണം. വിജ്ഞാനം നേടുക എന്നത് ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണെന്നും, അറിവ് കളഞ്ഞുപോയ സ്വത്തു പോലെ എവിടെ കണ്ടാലും തിരിച്ചെടുക്കേണ്ട ഒന്നാണെന്നും നബി(സ) ഉണര്‍ത്തുന്നുണ്ട്. ഒരാൾ അറിവ് തേടിയുള്ള യാത്രയിലായാല്‍ അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന് (തിർമിദി) നബി(സ) പറയുന്നു.
വിവരമുള്ളവര്‍ക്കാണ് അല്ലാഹുവിനെ യഥാര്‍ഥ രൂപത്തില്‍ ഭയപ്പെടാനാവുക, അറിവുള്ളവരുടെ പദവി അല്ലാഹു ഉയര്‍ത്തിക്കൊണ്ടിരിക്കും, അറിവുള്ളവരും ഇല്ലാത്തവരും സമന്മാരല്ല തുടങ്ങിയ കാര്യങ്ങള്‍ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്.
വിജ്ഞാനങ്ങളുടെ മുഴുവന്‍ ശാഖകളിലേക്കും സമൂഹത്തില്‍ നിന്ന് കുറച്ചു പേര്‍ കടന്നുചെല്ലണമെന്നും ആധുനിക വിജ്ഞാനങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തി നേടണമെന്നുമാണ് ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നത്.
പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളെ കുറിച്ചും അവയിലെ അത്ഭുതങ്ങളെക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. എല്ലാ തരത്തിലുള്ള ജ്ഞാനവും കരസ്ഥമാക്കാന്‍ ബാധ്യതയുള്ളവനാണ് വിശ്വാസി. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top