വീടിന് അകവും പുറവും കാലാനുസൃതമായി മാറ്റങ്ങള്‍ ആവശ്യമായി വരാറുണ്ട്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാലപ്പഴക്കം വരുന്നതിനനുസരിച്ച് ചെറുതും വലുതുമായ പുതുക്കിപ്പണിയലുകള്‍ സാധാരണമാണ്. ഇത്തരത്തിലുള്ള മേക്കോവറുകള്‍ വീടിനു പുതിയ മുഖവും ഊര്‍ജവും കൈവരിക്കാന്‍ സഹായിക്കുന്നു.
രണ്ടു തരത്തിലാണ് റിനോവേഷന്‍ (ൃലിീ്മശേീി) വര്‍ക്കുകള്‍ ചെയ്യാറുള്ളത്:
. നിലവിലുള്ള സൗകര്യങ്ങള്‍ കൂട്ടാനായി ഭിത്തികള്‍ പൊളിച്ചുമാറ്റി പുതിയതായി എക്സ്റ്റന്റ് ചെയ്യുക.
. ഉപയോഗിക്കുന്ന റൂമുകളെത്തന്നെ നിലനിര്‍ത്തി വാള് ട്രീറ്റുകളും സീലിങ് വര്‍ക്കുകളും മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് പുതിയൊരിടമാക്കുക.
റിനോവേഷന്‍ ചെലവേറിയതാണെന്ന ധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ നല്ല പ്ലാനിങോടെയും മുന്‍ധാരണയോടെയും ചെയ്താല്‍ ചുരുങ്ങിയ ചെലവില്‍ നല്ല രീതിയില്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
കൂടുതല്‍ ചെലവേറിയതല്ലാതെ പുതിയ ഫര്‍ണിച്ചറുകള്‍ മാറ്റിയും ചില എലമെന്റുകള്‍ ചെയ്തും എങ്ങനെ നമുക്ക് ഇന്റീരിയറിന് പുതുഭംഗിയും ഫീലും നല്‍കാമെന്ന് നോക്കാം:
സീലിങില്‍ മാറ്റം വരുത്താന്‍ ജിപ്സം ബോര്‍ഡ്, വുഡ്, പ്ലൈവുഡ് എന്നീ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഡിസൈന്‍ വര്‍ക്കുകളും ലൈറ്റിങ് സൊലൂഷനും കൂടി നല്കുമ്പോള് അകത്തളങ്ങള്‍ക്ക് നല്ല രീതിയില്‍ തെളിച്ചവും ജീവനും ഉണ്ടാവും.
അതുപോലെ ചുവരുകള്‍ക്ക് ഭംഗി കൂട്ടുന്ന പലതരം പാനലുകളും മെറ്റീരിയലുകളും വിപണിയില്‍ ലഭ്യമാണ്.
വാള് ക്ലാഡിങ്സ്, സ്റ്റോണ്‍ ക്ലാഡിങ്സ്, വാള് ടെക്സ്േചഴ്സ്, വാള്‍പേപ്പറുകള്‍ എന്നിങ്ങനെ പല രീതികളുണ്ട്.
അകസൗന്ദര്യം ഇരട്ടിയാക്കുന്ന വലിയ ഘടകങ്ങളാണ് ‘ഡെകോര്‍ ഐറ്റംസ്.’ പല രീതിയിലും നിറങ്ങളിലും ഡിസൈനിലും ഇന്റീരിയര്‍ ഡെകോര്‍ ഷോറൂമുകളില്‍ ലഭ്യമാണ്. വാള് ആര്‍ട്ട്, മെറ്റല്‍ ആര്‍ട്ട്, പെയിന്റിങ്സ്, ചില ഹാങിങ് ഡേകോര്സ് അങ്ങനെ വൈവിധ്യമുള്ള വസ്തുക്കളാല്‍ റൂമുകളും ചുവരും ഭംഗി കൂട്ടാം.
മറ്റൊരു രീതി സോഫ്റ്റ് ഫര്ണിഷിംഗിലൂടെ അലങ്കരിക്കുക എന്നതാണ്.
മേക്ക്ഓവര്‍ ചെയ്യാനുദ്ദേശിക്കുന്ന റൂമിന് ഒരു കളര്‍ തീം പ്ലാന്‍ ചെയ്ത്, കുഷ്യന്സ്, ബെഡ്ഷീറ്റുകള്‍, റഗ്സ്, കാര്‍പെറ്റ്സ് ഇങ്ങനെ എല്ലാത്തിലും ഒരു മാച്ചിങ് കളര്‍ കൊണ്ടുവരുക. ചുവരില്‍ പെയിന്റിന്റെ നിറത്തിനനുസരിച്ച് ഇത്തരം ഫര്ണിഷിങിലൂടെ അകങ്ങള്‍ മോടി കൂട്ടുമ്പോള്‍ പ്രതീക്ഷിക്കാത്ത മനോഹാരിതയാണ് നമുക്ക് ലഭിക്കുന്നത്.
എന്നാല്‍ സെലക്ട് ചെയ്യുന്ന സാധനങ്ങലുടെ നിറസങ്കലനങ്ങള്‍, പ്രൊപ്പോഷന്‍സ്, നല്ല ലൈറ്റിങ്- ഇങ്ങനെ എല്ലാം ഒത്തുചേര്‍ന്ന് വേണ്ടയിടങ്ങളില്‍ വേണ്ട പോലെ സജ്ജീകരിക്കുമ്പോള്‍ നല്ലൊരു ഇന്റീരിയര്‍ സൗന്ദര്യം കൈവരുകയും മാനസികമായ സന്തോഷവും സംതൃപ്തിയും നമുക്ക് ലഭിക്കുകയും ചെയ്യുന്നു.