LoginRegister

വേരറ്റ മരങ്ങളുടെ കാട്

രാജഗോപാലന്‍ കാരപ്പറ്റ

Feed Back

മതം
മതം പ്രതിനിധാനം ചെയ്യുന്നത് സാര്‍വകാലികവും സാര്‍വലൗകികവുമായിട്ടുള്ള ദര്‍ശനമാണ്. എന്നാല്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിട്ടവട്ടങ്ങളുമായി പരിമിതപ്പെടുന്നുണ്ട്. അതോടെ മതത്തിന്റെ വിപുലമായ സാധ്യതകള്‍ വളരെ സങ്കുചിതമായി മാറുകയാണ്. മതം മോശപ്പെട്ട കാര്യമല്ല. മനുഷ്യനെ ഉത്കൃഷ്ടനാക്കാന്‍ ഉപകരിക്കുന്ന ദര്‍ശനങ്ങളുടെ സമാഹാരമാണ്. എന്നാല്‍ സംഭവിക്കുന്നത് അതിന് നേര്‍വിപരീതമാണ്. മനുഷ്യരെ തമ്മില്‍ അകറ്റുന്ന വെറുപ്പിനും വിഭാഗീയതയ്ക്കുമാണ് മതം ഉപയോഗിക്കപ്പെടുന്നത്.
ജനാധിപത്യം
ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് ജനാധിപത്യം. അത് തെറ്റാണെങ്കില്‍ തെറ്റാണ് വിജയിക്കുക. അതുകൊണ്ടുതന്നെ ചില ഘട്ടങ്ങളില്‍ ന്യായീകരിക്കപ്പെടുന്ന ഒന്നല്ല ജനാധിപത്യം. എന്നാല്‍ അതിനേക്കാള്‍ മികച്ച ഒരു സംവിധാനം എവിടെയും നമുക്ക് കാണാന്‍ കഴിയില്ല. അതില്‍ ഏകാധിപത്യവും സ്വേച്ഛാധിപത്യവും അന്തര്‍ലീനമായി കിടക്കുന്നുണ്ട്. ഓരോ സംഘടനകളും അത് ഉരുവംകൊണ്ട ആശയസംഹിതകളില്‍ നിന്നും മാറി അവസാനം സ്വാര്‍ഥതയില്‍ അധിഷ്ഠിതമായ ഒരു ഏകീകരണ സ്വഭാവത്തിലേക്ക് മാറിവരുന്നതായാണ് അനുഭവപ്പെടുന്നത്. അതിനാല്‍ വേരറ്റ മരങ്ങളുടെ കാടായി അത് മാറുന്നു.
വിപ്ലവം
ലോകം വിരല്‍ത്തുമ്പില്‍ വന്നു തൊട്ടുനില്‍ക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ ഈ വളര്‍ച്ചയെ പൂര്‍ണമായും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ നമ്മുടെ മനോഭാവവും സംസ്‌കാരവും വളര്‍ന്നിട്ടില്ല.
സാഹിത്യം
ഭാഷയുടെ വളര്‍ച്ചയ്ക്ക് സോഷ്യല്‍ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്. മികച്ച സാഹിത്യ രചനകള്‍ അതു വഴിയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ എന്തും എഴുതി പ്രകാശിപ്പിക്കാനാവുന്ന സാധ്യത അക്ഷരലോകത്തെ മലിനപ്പെടുത്തുന്നുമുണ്ട്.
വാക്യം
സത്യ വദ, ധര്‍മം ചര
സത്യം പറയുക, ധര്‍മം അനുഷ്ഠിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top