പ്രതികാരം
ചിലപ്പോള്‍
മൗനമാകും
അതിനര്‍ഥം
ഗര്‍ജിക്കാനറിയില്ലെന്നല്ല.
മലര്‍വാടി
ചിലപ്പോള്‍
കരിഞ്ഞിരിക്കും
അതിനര്‍ഥം
വസന്തം
വരില്ലെന്നല്ല.
പുഴ
ചിലപ്പോള്‍
വറ്റിയെന്നിരിക്കും
അതിനര്‍ഥം
മഴ മരിച്ചുവെന്നല്ല.
തേങ്ങോലകള്‍
ചിലപ്പോള്‍
വീണുകൊണ്ടിരിക്കും
അതിനര്‍ഥം
വേരറ്റുപോയെന്നല്ല.
തൂവല്‍
ചിലപ്പോള്‍
കൊഴിഞ്ഞെന്നിരിക്കും
അതിനര്‍ഥം
പക്ഷി ചത്തെന്നല്ല.
പകലന്തിയോളം
നെയ്‌തെടുത്ത
സ്വപ്‌നപ്പൂക്കളിലെ
മധു കവര്‍ന്നതിനപ്പുറം
ഇതളുകള്‍
പിഴുതെടുക്കുന്ന
കരിവണ്ടിനെ
അഗ്‌നിയില്‍
ആവാഹിച്ച്
കനലില്‍
ചുട്ടെടുക്കുക.
ചതിയുടെ
വലക്കണ്ണി
മുറിക്കാന്‍
കാച്ചിമിനുക്കിയ
ആയുധമായി
ചൂളയില്‍ ചുട്ട
അക്ഷരമെടുക്കുക.