LoginRegister

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല

ഫിറോസ് അബൂബക്കര്‍, തലശ്ശേരി

Feed Back

'പെണ്ണുങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അതിരിടുന്നത് ആരാണ്'. മനോഹരമായ കവര്‍ സ്റ്റോറി - ഏറെ നാള്‍ കാത്തിരുന്നത്. ഓരോ ലേഖനങ്ങളും ഒന്നിനൊന്ന് മെച്ചം. നൂര്‍ജഹാന്‍ കെ എഴുതിയ 'ഒഴിവുനേരം പെണ്ണിന്‍റെ സമയം' എന്ന ലേഖനം ഒരുപാടിഷ്ടപ്പെട്ടു. കാലങ്ങളായി ഞങ്ങള്‍ വീട്ടില്‍ തര്‍ക്കിച്ചും വാദിച്ചും പറയുന്ന കാര്യങ്ങള്‍ വായിച്ചറിഞ്ഞപ്പോള്‍ വല്ലാത്തൊരു സന്തോഷം. ഇതു പോലെ ഒരുപാട് മോഹങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കാറുണ്ട്. പലതും സാധ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്. (ഒരു പാട് തര്‍ക്കിച്ചിട്ടാണെങ്കിലും എന്നോടൊപ്പം നില്‍ക്കുന്ന ഉപ്പയും ഉമ്മയും നല്ലപാതിയും ഉണ്ടായത് കൊണ്ട് മാത്രം). ചുരുക്കം ചിലര്‍ക്കേ ഈ ഭാഗ്യം ലഭിക്കൂ. ഇങ്ങനെ കാര്യം സാധിക്കുന്നവര്‍ തന്‍റേടികള്‍, ഫെമിനിസ്റ്റുകള്‍, എന്ന പേരിലറിയപ്പെടുന്നു എന്നത് മറ്റൊരു സത്യം. മഹാഭൂരിഭാഗവും ഇഷ്ടങ്ങളും പേറി ആര്‍ക്കോ വേണ്ടി തിളക്കാന്‍ വിധിക്കപ്പെടുന്നു. നമ്മുടെ വീടുകളിലെ ഉപ്പമാരും ആങ്ങളമാരും ഭര്‍ത്താക്കന്‍മാരും ഒന്നു മനസ്സ്വെച്ചാല്‍, കൈ പിടിച്ച് കൂടെ നിന്നാല്‍ എത്ര സുന്ദരമായിരിക്കും സ്ത്രീ ജീവിതങ്ങള്‍ - ഇതൊക്കെതന്നെയാണ് ഞങ്ങളാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും മുറവിളി കൂട്ടുന്ന സമത്വവും.

റന്ന ഇ.ഒ, പറവന്നൂര്‍
സ്ത്രീകളുടെ സ്വപ്നങ്ങള്‍

സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് പ്രസിദ്ധീകരിച്ച കഴിഞ്ഞ ലക്കം പുടവ വളരെ ശ്രദ്ധേയമായി. സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന പ്രവണതക്ക് ഇന്നും മാറ്റമില്ല. വിവിധ ഭാഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ കഴിവുകള്‍ തെളിയിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ധാരാളം സ്ത്രീകളെ നമുക്ക് കാണാം. എന്നാല്‍ പുറംലോകത്തെത്താനാവാതെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും വിസ്മരിച്ച് കഴിയേണ്ടിവരുന്ന സ്ത്രീകള്‍ നിരവധിയുണ്ട്. പഠിക്കും വിദ്യാഭ്യാസവുമുണ്ടായിട്ടും ജോലിക്കു പോലും പോവാനാവാതെ വീടിനുള്ളില്‍ തളച്ചിടപ്പെട്ട സ്ത്രീകള്‍ നമ്മുടെ പരിചയത്തില്‍ തന്നെ ധാരാളമില്ലേ. അഭിപ്രായ സമത്വത്തിലൂടെ സ്ത്രീക്കും പുരുഷനും ഒരുപോലെ മുന്നേറാന്‍ സാധിക്കണം.

മുഹ്സിന കെ, മണ്ണാര്‍ക്കാട്
സൗഹൃദത്തിന്‍റെ ആഴം

ഹൃദയത്തില്‍ തൊട്ടുള്ള വാക്കുകളിലൂടെ പങ്കുവെച്ച ഉമ്മുകുല്‍സുവിന്‍റെ അനുഭവം മനസ്സില്‍ നിന്ന് മായുന്നില്ല. സൗഹൃദത്തിന്‍റെ ആഴവും പരപ്പും എത്രമാത്രം ദുരൂഹവും ആഹ്ലാദകരവുമാണ്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം വാനയക്കാര്‍ കൂടി അനുഭവിക്കുന്നുണ്ട്. സ്നേഹത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ത്തെടുക്കാനും പങ്കുവെക്കാനും പറ്റിയ അനുഭവക്കുറിപ്പ്. തെട്ടടുത്തുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോയ കൂട്ടുകാരികളുടെ കഥ ഒരു സിനിമാക്കഥ പോലെ.

categories
categories
കൂടുതൽ പംക്തികൾ
Back to Top