ഒട്ടും ഉറക്കമില്ലാതായിട്ട് ദിവസങ്ങളായി എന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ ക്ലിനിക്കിൽ വന്നു. ഉറക്കക്കുറവുമൂലം ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥ. അത് വീണ്ടും സമ്മർദം കൂട്ടാന്‍ തുടങ്ങി. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെപ്പോലും ഈ അവസ്ഥ സാരമായി ബാധിച്ചിരിക്കുന്നു.
കാരണം തിരഞ്ഞ് പലവഴി സഞ്ചരിച്ചു. ചൈൽഡ്ഹുഡ് ട്രോമകളോ, പാസ്റ്റ് ലൈഫ് ട്രോമകളോ, റിലേഷന്‍ഷിപ്പ് കോൺഫളിക്റ്റ്‌സോ ഒന്നും തന്നെ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. പിന്നെ സംശയം തോന്നിയത് വർക്ക് പ്ലെയിസ് സ്ട്രസ്സ് ആവാം എന്നാണ്. എന്നാല്‍ കാരണം അതുമായിരുന്നില്ല.
ഇതുപോലെ പ്രത്യക്ഷത്തില്‍ കാരണങ്ങള്‍ ഒന്നും ഇല്ലാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നിരവധി തൊഴിലാളികള്‍ നമുക്കിടയില്‍ ഉണ്ട്.
ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ എത്ര മികച്ചതാണെങ്കിലും ചിലര്‍ക്ക് സമ്മർദം അനുഭവപ്പെടുന്നത് സാധാരണമായ ഒരു കാര്യമാണ്. ഇതിന് പല കാരണങ്ങളുണ്ട്.
വ്യക്തിഗത ഘടകങ്ങള്‍
വ്യക്തിത്വം: ചിലര്‍ സ്വഭാവത്താല്‍ കൂടുതല്‍ ആശങ്കാകുലരായോ സംവേദനക്ഷമരായോ ആയിരിക്കും. ഇത്തരക്കാര്‍ ചെറിയ സമ്മർദങ്ങളെ പോലും വലിയ പ്രശ്‌നമായി കാണാറുണ്ട്.
അനുഭവങ്ങള്‍: മുന്‍കാല അനുഭവങ്ങള്‍, പ്രത്യേകിച്ചും ജോലിയുമായി ബന്ധപ്പെട്ട മോശം അനുഭവങ്ങള്‍, വര്‍ത്തമാന സാഹചര്യങ്ങളെ വ്യാഖ്യാനിക്കുന്നതിനും അതിനോട് പ്രതികരിക്കുന്നതിനും സ്വാധീനം ചെലുത്തും.
ആരോഗ്യം: ശാരീരിക അസ്വാസ്ഥ്യങ്ങള്‍, ഉറക്കമില്ലായ്മ, പോഷകാഹാരക്കുറവ് എന്നിവ സമ്മർദത്തെ വർധിപ്പിക്കും.
മാനസിക ഘടകങ്ങള്‍: പെര്‍ഫെക്ഷനിസം, എല്ലാം പൂര്‍ണമായി ചെയ്യണമെന്നുള്ള അമിതമായ ആഗ്രഹം.
നിയന്ത്രണം: എല്ലാം തന്റെ നിയന്ത്രണത്തിലാക്കണമെന്നുള്ള ആഗ്രഹം.
ഭയം: പരാജയത്തെക്കുറിച്ചുള്ള ഭയം, പുതിയ സാഹചര്യങ്ങളെക്കുറിച്ചുള്ള ഭയം എന്നിവ.
ബാഹ്യ ഘടകങ്ങള്‍: പ്രതീക്ഷകള്‍, സ്വന്തം പ്രതീക്ഷകളും മറ്റുള്ളവരുടെ പ്രതീക്ഷകളും തമ്മിലുള്ള വ്യത്യാസം.
സാമൂഹിക സമ്മർദം: സമൂഹത്തില്‍ നിന്നുള്ള അംഗീകാരം നേടണമെന്നുള്ള ആഗ്രഹം.
ജീവിതശൈലി: അപര്യാപ്തമായ ഉറക്കം, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമക്കുറവ് എന്നിവ.
ഒരു വ്യക്തിക്ക് ജോലിസ്ഥലത്ത് സമ്മർദം അനുഭവപ്പെടുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകാം. ഇത് വ്യക്തിഗത ഘടകങ്ങളും ബാഹ്യഘടകങ്ങളും ചേര്‍ന്നുള്ളതാണ്. സമ്മർദം ഒരു സാധാരണ പ്രതികരണമാണെങ്കിലും, അത് ദീര്‍ഘകാലത്തേക്ക് തുടര്‍ന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ സമ്മർദം കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത് വളരെ പ്രധാനമാണ്.
സമ്മർദം കൈകാര്യം
ചെയ്യാം
പ്രശ്‌നത്തെ തിരിച്ചറിയുക, സമ്മർദത്തിന് കാരണമാകുന്ന കാര്യങ്ങള്‍ തിരിച്ചറിയുക.
വിശ്രമിക്കുക, പ്രാര്‍ത്ഥിക്കുക, ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ പോലുള്ള വിശ്രമിക്കാനുള്ള സമയം കണ്ടെത്തുക.
വ്യായാമം ചെയ്യുക, ശാരീരിക പ്രവര്‍ത്തനം സമ്മർദം കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ സമതുലിതമായ ഭക്ഷണം കഴിക്കുക.
മതിയായ ഉറക്കം, ദിവസേന 7-8 മണിക്കൂര്‍ ഉറങ്ങുക.
സഹായം തേടുക; സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുക, ഒരു മനശാസ്ത്രജ്ഞനെ സമീപിക്കുക.
ഓർമിക്കുക, സമ്മർദം ഒരു സാധാരണ പ്രതികരണമാണ്, എന്നാല്‍ അത് നിയന്ത്രിക്കാന്‍ പഠിക്കേണ്ടത് പ്രധാനമാണ്.
മാനസികസമ്മർദം തൊഴിലിടങ്ങളില്‍ കുറക്കാന്‍ സഹായിക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും തന്ത്രങ്ങളുമുണ്ട്. അത് മനസ്സിലാക്കുന്നത് സ്വയം ഗുണം ചെയ്യും.
ഫ്ളെക്‌സിബിള്‍
വര്‍ക്കിംഗ് ഹവേഴ്‌സ്
ജീവനക്കാര്‍ക്ക് അവരുടെ ജോലി സമയം സ്വയം ക്രമീകരിക്കാന്‍ അനുവദിക്കുന്നത് വര്‍ക്ക്-ലൈഫ് ബാലന്‍സ് മെച്ചപ്പെടുത്തും.
റിമോട്ട് വര്‍ക്കിംഗ്
സാധ്യമായത്ര റിമോട്ട് വര്‍ക്കിംഗ് അനുവദിക്കുന്നത് ജീവനക്കാര്‍ക്ക് യാത്രാ സമയം ലാഭിക്കാനും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനും സഹായിക്കും.
സപ്പോര്‍ട്ടിവ് വര്‍ക്ക്
എന്‍വയോണ്‍മെന്റ്
ഒരു പോസിറ്റീവ് വര്‍ക്ക് കള്‍ച്ചര്‍ സൃഷ്ടിക്കുന്നത് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും.
വെല്‍നെസ് പ്രോഗ്രാമുകൾ
യോഗ, ധ്യാനം, ആരോഗ്യകരമായ ഭക്ഷണം എന്നിവ പോലുള്ള വെല്‍നെസ് പ്രോഗ്രാമുകള്‍ നല്‍കുന്നത് ജീവനക്കാരുടെ മൊത്തത്തിയായ ക്ഷേമം മെച്ചപ്പെടുത്തും.
റോള്‍ ആംബിഗ്വിറ്റി
കുറയ്ക്കുക
ജീവനക്കാരുടെ പങ്ക് വ്യക്തമായി നിര്‍വചിക്കുന്നത് അവര്‍ക്ക് അനിശ്ചിതത്വം കുറയ്ക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും.
.