മതിപ്പ്
താനൊരു നല്ല വ്യക്തിയാണ് എന്ന ബോധ്യം ഒരാളെ കര്‍മനിരതനും ആത്മാഭിമാനമുള്ളവനുമാക്കും. അതിന് തന്നെക്കുറിച്ച് മതിപ്പ് ഉണ്ടാവുക എന്നത് പ്രധാനമാണ്. എല്ലാ ആളുകളോടും നല്ല മനോഭാവത്തോടെ ഇടപഴകുക, നന്മ ചെയ്യുക. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സ്വന്തത്തോടുള്ള ബഹുമാനം ഉയരും.
പരിഗണന
മറ്റുള്ളവരെ കൂടി പരിഗണിക്കാനും മനസ്സിലാക്കാനും സാധിക്കുമ്പോഴാണ് നമ്മുടെ വ്യക്തിത്വം പൂർണമാവുന്നത്. നമ്മോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്നും പരിഗണിക്കണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നുവോ അതേ രൂപത്തില്‍ മറ്റുള്ളവരോട് പെരുമാറുകയും മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുക. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുക. നമ്മുടെ കൂടി നന്മയാണ് നാം അതിലൂടെ ആഗ്രഹിക്കുന്നത്.
കഴിവുകൾ
കഴിവുകളില്‍ വിശ്വാസമുണ്ടാവുക. തനിക്കും പലതും ചെയ്യാനാവുമെന്നും അതിനുള്ള ശേഷിയുണ്ടെന്നും തിരിച്ചറിയുക. അല്ലാഹു നല്‍കിയ കഴിവുകളെ വിലമതിക്കുക. അപ്പോൾ തനിക്കും പലതും ചെയ്യാനാവുമെന്നും ചെയ്യേണ്ടതുണ്ടെന്നുമുള്ള ബോധമുണരും.
തിരിച്ചറിവ്
അറിവു നേടാനും അതിലൂടെ തൊഴില്‍ നേടാനും സമൂഹത്തിന് ഗുണകരമായ ഇടപെടലുകള്‍ നടത്താനും സാധിക്കണം. അറിവുള്ള മാതാവാണ് അറിവുള്ള കുടുംബത്തെ സൃഷ്ടിക്കുക. അറിവുള്ള കുടുംബമാണ് അറിവുള്ള സമൂഹമുണ്ടാക്കുന്നത്. സ്ത്രീകള്‍ എല്ലാത്തില്‍ നിന്നും മാറിനില്‍ക്കേണ്ടവളല്ല. പുതിയ കാലത്തെയും പുതിയ അറിവുകളെയും വീട്ടമ്മമാരടക്കം മനസ്സിലാക്കണം. അറിവും പ്രാപ്തിയുമുണ്ടാവുമ്പോൾ നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ടാവും. അപ്പോഴേ പറയുന്ന വാക്കിന് വിലയുണ്ടാവൂ. ഇസ്‌ലാമിലെ സ്ത്രീജീവിതം എത്രമാത്രം സ്വതന്ത്രവും സര്‍ഗാത്മകവുമാണെന്ന് ജീവിതം കൊണ്ട് കാണിച്ചുകൊടുക്കാന്‍ സ്വത്വബോധമുള്ള പെണ്‍കുട്ടികള്‍ക്ക് കഴിയണം.
ഐജിഎം
ഐജിഎമ്മില്‍ പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ വലിയ അനുഗ്രഹമായി കരുതുന്നു. എന്നെ രൂപപ്പെടുത്തുന്നതില്‍ ഈ കൂട്ടായ്മക്കുള്ള പങ്ക് ചെറുതല്ല. നല്ല സൗഹൃദങ്ങളും നല്ല ജീവിതപരിസരവും ഐജിഎമ്മിലൂടെയാണ് ലഭിച്ചത്. ധര്‍മബോധമുള്ള പെണ്‍കുട്ടികളുടെ കൂട്ടായ്മയില്‍ അംഗമാണെന്നതു തന്നെയാണ് വലിയ അഭിമാനം. .