LoginRegister

ടീച്ചർക്കുള്ള കവിത

കയ്യുമ്മു കോട്ടപ്പടി

Feed Back


നാലാം ക്ലാസിലേക്ക്
കടന്നപ്പോഴാണ്
അവര്‍ കവിത എഴുതിത്തുടങ്ങിയത്.
ആദ്യവരിയില്‍ തന്നെ
ടീച്ചറുടെ മുഖത്ത്
തെളിയുന്ന ഭാവമാറ്റങ്ങള്‍…
കുസൃതികള്‍ നിറച്ച
സംസാരങ്ങള്‍…
ഓരോ സമയങ്ങളിലും
തെളിയുന്ന മുഖലക്ഷണങ്ങള്‍…
എല്ലാം ഞാൻ അക്ഷരങ്ങളാക്കി.

അക്ഷരങ്ങളെ കണ്ടിട്ടില്ലാത്ത
അന്ധയായ ആ ടീച്ചര്‍
പഠിച്ച അക്ഷരങ്ങള്‍ ചേര്‍ത്താണ്
അവള്‍ കവിയായതും അറിയപ്പെട്ടതും.
പിന്നീട് ഓരോ വരികള്‍ക്കുള്ളിലും
അടിച്ചുവാരിയ നീറ്റലില്‍
അവളുടെ കണ്ണുനീര്‍ കുതിര്‍ന്ന
മുത്തുകളായിരുന്നു…
മാറ്റമില്ലാത്ത മാറ്റങ്ങളുടെ
ഓരോ പാഠവും
അവള്‍ക്കുള്ളില്‍ കവിതയായി മാറി.

പിന്നെയോരോ
അക്ഷരങ്ങള്‍ കൊണ്ടവള്‍
ഇരച്ചുകേറുന്ന ചുഴികളും
കയങ്ങളും നിറഞ്ഞ
തോടായി മാറിയവള്‍ക്ക്.
ഒന്നാം ക്ലാസ് മുതല്‍
അവള്‍ക്ക്
അവളെക്കുറിച്ചറിയില്ലായിരുന്നു…
നാലാം ക്ലാസ് മുതല്‍ക്കാണ്
അവള്‍ക്ക്
അവളെക്കുറിച്ച് അറിയണമെന്നും
ആഴങ്ങളുടെ ആഴങ്ങള്‍
എത്രത്തോളമുണ്ടെന്നും
അറിഞ്ഞുതുടങ്ങിയത്
അങ്ങനെയവള്‍
ഒഴുക്കിന്റെ ഇറങ്ങാനാവാത്ത
പ്രയാണം ആരംഭിക്കുന്നത്.

ഈ കവിത പൂര്‍ത്തിയാക്കിയിട്ടു
വേണം ടീച്ചറിലേക്കൊന്ന്
ഇറങ്ങിച്ചെല്ലാന്‍…
ഈ കവിത ടീച്ചര്‍ക്കുള്ളതാണ്…
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top