LoginRegister

മാനവികതയാണ് എന്റെ രാഷ്ട്രീയം

പി വി ഷാജികുമാര്‍

Feed Back


ജനാധിപത്യം
മതം പൂര്‍ണമായും ജനാധിപത്യത്തെ വിഴുങ്ങിയ അപകടകരമായ ഒരു സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്. മതാധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച ജനാധിപത്യത്തിന്റെ യഥാര്‍ഥലക്ഷ്യത്തെ ഇല്ലാതാക്കും.
പരിസ്ഥിതി
പാരിസ്ഥിതിക ജാഗ്രതയില്ലാതെയൊരു മുന്നോട്ട് പോക്ക് സാധ്യമല്ല. ഇടതടവില്ലാതെ ഉണ്ടായികൊണ്ടിരിക്കുന്ന വെള്ളപ്പൊക്കവും കൊടുങ്കാറ്റും പ്രളയവും മഞ്ഞുരുകലും അഗ്‌നിപര്‍വതസ്ഫോടനവും വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. നമ്മളത് അത്ര കണ്ട് ഗൗരവതരമായെടുത്തിട്ടുണ്ടോയെന്ന് സംശയമുണ്ട്.
രാഷ്ട്രീയം
എനിക്കെന്റേതായ രാഷ്ട്രീയമുണ്ട്. അത് കക്ഷിരാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോകുന്ന ഒന്നല്ല. മാനവികതയിലൂന്നി നിന്നുകൊണ്ട് ലോകത്തെയും കാലത്തെയും കാണാന്‍ ശ്രമിക്കുന്ന രാഷ്ട്രീയമാണ്. സാധാരണക്കാരന് മുകളില്‍ അധികാരം മര്‍ദനോപാധികളായി മാറിയ പുതുകാലത്ത് എഴുതുന്ന ഒരാളെന്ന നിലയില്‍ എഴുത്തിലേക്ക് അതിന്റെ രാഷ്ട്രീയം കടന്നുവരിക തന്നെ ചെയ്യും.
സന്തോഷം
ദുരന്ത ജീവിതത്തിലൂടെ കടന്നുപോയവര്‍ക്കാണ് ഏറ്റവും നന്നായി ചിരിക്കാനും തമാശകള്‍ പറയാനും കഴിയുക. ഇത് അനുഭവമാണ്. അനേകം പ്രശ്‌നങ്ങളിലൂടെ കടന്നു വന്നവര്‍ക്ക് ജീവിതം കുറെക്കൂടി നിസംഗതയോടെ കാണാന്‍ കഴിയും.
സോഷ്യല്‍ മീഡിയ
സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിച്ചുകൊണ്ടിക്കുകയാണ്. ഒരു സാഹിത്യ സൃഷ്ടി അനുവാചകരിലേക്ക് എത്താനും തിരിച്ച് അവരുടെ പ്രതികരണം അതിന്റെ രചയിതാവിലേക്ക് എത്താനുമുള്ള ഒരു എക്‌സ്പ്രസ്സ് ഹൈവേയാണത്. എഴുത്തുകാര്‍ മാത്രമല്ല പ്രസാധകരും ആനുകാലിക പ്രസിദ്ധീകരണ സ്ഥാപനങ്ങളും മത്സരിച്ച് ഈ മീഡിയയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു രചന ഇങ്ങനെയായിരിക്കണം എന്ന വ്യവസ്ഥാപിത ചിന്തകള്‍ക്കപ്പുറത്തേക്ക് വളരാനും ഇത് കാരണമായിട്ടുണ്ട്. ഒരു പരീക്ഷണ ശാല കൂടിയാണിത്. മികച്ചത് മാത്രം എന്നും കാലം കരുതി വെക്കും. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top