ഒരു പിഞ്ചുകുഞ്ഞിന്റെ മടിയിലുണ്ട്
ചേതനയറ്റ കുഞ്ഞനിയൻ.
അച്ഛനില്ലമ്മയില്ലാരോരുമില്ലാതെ
അലറിക്കരയുന്നു പിഞ്ചുബാലൻ.
എവിടേക്കു പോകും, എന്തു ചെയ്യും?
ചുറ്റിലും പട്ടാള ഭീകരന്മാർ.
ബോംബ് വർഷങ്ങൾക്കറുതിയില്ല
പോകുവാനായൊരിടവുമില്ല.
ജീവനില്ലെങ്കിലും
ശ്വാസമില്ലെങ്കിലും
കുഞ്ഞനിയനല്ലേ
കളഞ്ഞിടാൻ വയ്യ.
കൈ കൊണ്ട് മണ്ണു വകഞ്ഞുമാറ്റി,
ഒരു ചെറുകുഴിയാക്കി
കുഴിയതു ഖബറാക്കി
അനിയനെ ചുമന്നാ ഖബറിലാക്കി…
മണ്ണിട്ടുമൂടി തിരിഞ്ഞുനടക്കാൻ
പിഞ്ചുഹൃദയത്തിനു കഴിയുന്നില്ല.
കൂടപ്പിറപ്പിന്റെ കൂടെയാ ബാലനും
കുഴിയിലിറങ്ങിക്കിടന്നു ചേർന്ന്.
.