LoginRegister

ചലിക്കുന്ന മരം

ബഷീര്‍ മുളിവയല്‍

Feed Back


ഒരു കുഞ്ഞു വരച്ച ചിത്രത്തില്‍
മരവും മനുഷ്യനുമൊരു പോലെ

തലമുടി ഇലകള്‍
ഉയര്‍ത്തിയകര
ശിഖിരങ്ങളില്‍
വിരല്‍ചില്ലകള്‍
ചുവപ്പിച്ച നഖങ്ങള്‍ പൂക്കള്‍
കാല്‍ വിരലുകള്‍
മണ്ണിലാഴ്ന്നിറങ്ങും വേര്

മനുഷ്യനെപ്പോലെ മരങ്ങളും
പൂക്കുന്നു, കായ്ക്കുന്നു
തണല്‍ നല്‍കുന്നു
ചലിക്കുമെന്നതല്ലാതെന്തു
വ്യത്യാസം
മനുഷ്യനും മരവും തമ്മില്‍!

ദേശം, ഭാഷ, മതം,
വീട്, കുടുംബം, സൗഹൃദം
ശത്രുത, സൈന്യം, ആയുധം,
കോടതി, ജയില്‍
ഇതൊന്നുമില്ലല്ലോ മരങ്ങള്‍ക്ക്

ചലിക്കില്ലെങ്കില്‍
മനുഷ്യനുമിതൊന്നുമില്ലെന്ന്
നിശ്ചലമാകുമ്പോള്‍
മനസിലാകും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top