ബ്രഡ് വട
ചേരുവകള്‍
റൊട്ടി: 4 സ്ലൈഡ്; ചെറുതായി പിച്ചിക്കീറിയത്
തൈര്: ഒരു കപ്പ്
അരിപ്പൊടി: 1/4 കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്: 1/4 കപ്പ്
ബീന്‍സ് ഗ്രേറ്റ് ചെയ്തത്: 1/4 കപ്പ്
സവാള: ഒരു പകുതി; പൊടിയായരിഞ്ഞത്
പച്ചമുളക്: രണ്ട് എണ്ണം; പൊടിയായരിഞ്ഞത്
ഇഞ്ചി: 1/4 ടീസ്പൂണ്‍; പൊടിയായരിഞ്ഞത്
മല്ലിയില: രണ്ട് ടേ.സ്പൂണ്‍; പൊടിയായരിഞ്ഞത്
കറിവേപ്പില: ഒരു തണ്ട്; പൊടിയായരിഞ്ഞത്
കുരുമുളകുപൊടി: 1/4 ടീ.സ്പൂണ്‍
ജീരകം: 1/4 ടീ.സ്പൂണ്‍
എണ്ണ: വറുക്കാന്‍
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവള്‍ ഒരു ബൗളില്‍ എടുത്ത് നന്നായി കുഴക്കുക. വടയുടെ വലുപ്പത്തില്‍ ഉരുളകള്‍ തയ്യാറാക്കി ഒന്നമര്‍ത്തി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.
ഒനിയന്‍- പോഹാ സമൂസ
സ്റ്റഫിംഗ്
സവാള: 2 എണ്ണം; പൊടിയായരിഞ്ഞത്
അവല്‍ (Poha) : ഒരു കപ്പ്
പച്ചമുളക്: ഒരെണ്ണം; പൊടിയായരിഞ്ഞത്
മല്ലിയില: രണ്ട് ടേ.സ്പൂണ്‍; പൊടിയായരിഞ്ഞത്
മുളക്പൊടി, ചാട്ട് മസാല: ഒരു ടീ.സ്പൂണ്‍ വീതം
ജീരകപ്പൊടി: 1/4 ടീ.സ്പൂണ്‍ വീതം
ഉപ്പ്: പാകത്തിന്
എണ്ണ: സമൂസ വറുക്കാന്‍+ 1 ടേ.സ്പൂണ്‍
ബാറ്ററിങ്
മൈദ, ഗോതമ്പുപൊടി: ഒരു കപ്പ് വീതം
അരിപ്പൊടി: 2 ടേ.സ്പൂണ്‍
വെള്ളം: രണ്ട് കപ്പ്
ഉപ്പ്: 1/2 ടീ.സ്പൂണ്‍
ബാറ്റര്‍ തയ്യാറാക്കാം
മൈദ, ഗോതമ്പു പൊടി, അരിപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ഒരു ബൗളില്‍ എടുത്ത് കട്ടകെട്ടാതെ നന്നായി ഇളക്കുക. മയമുള്ള ബാറ്ററാക്കി വെക്കുക. പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി, എണ്ണ കുറേശ്ശെ തടവി, ബാറ്ററില്‍ ഓരോ തവി വീതം ഒഴിച്ച്, പാന്‍ കറക്കി മാവ് എല്ലായിടത്തേക്കും വ്യാപിപ്പിക്കുക. ചെറുതീയില്‍ വെച്ച്, ഒരു വശം പാകമായാല്‍ മറിച്ചിടുക. പാന്‍ കേക്കുകള്‍ അഥവാ സമൂസയുടെ സ്റ്റഫിംഗ് നിറയ്ക്കാനുള്ള ഷീറ്റുകള്‍ തയ്യാര്‍. എല്ലാം ഇതുപോലെ തയ്യാറാക്കി ഒരു പ്ലേറ്റിലേക്ക് മാറ്റുക.
സ്റ്റഫിംഗിന്റെ ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് നന്നായി ഞെരടിപ്പിടിപ്പിക്കുക. ഒരു പാന്‍ കേക്ക് അഥവാ, ഷീറ്റ് എടുത്ത് രണ്ട് ആയി മുറിക്കുക. ഒരു പകുതി എടുത്ത് കോണ്‍ രൂപത്തിലാക്കുക. അരികുകളില്‍ മൈദാ പേസ്റ്റ് തേക്കുക. കോണില്‍ സ്റ്റഫിംഗില്‍ കുറേശ്ശെ നിറക്ക് അരികുകളും മുകള്‍ ഭാഗം മടക്കിയും ഒട്ടിക്കുക. ചൂടെണ്ണയിൽ ഇട്ട് വറുത്ത് കരുകരപ്പാക്കി കോരുക. .