LoginRegister

പ്രതിസന്ധിയിലും ഊര്‍ജം പ്രസരിപ്പിക്കുക

കാനേഷ് പൂനൂര്

Feed Back


മൂല്യം
മനുഷ്യനെ മനുഷ്യനായി കാണുന്ന കണ്ണുകള്‍ക്ക് തിമിരം ബാധിച്ച ഒരു ആസുര കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രകൃതിയില്‍ നിന്ന് ഹരിതാഭം, മുഖങ്ങളില്‍ നിന്ന് പുഞ്ചിരി, ഹൃദയങ്ങളില്‍ നിന്ന് സ്നേഹം എല്ലാം കുറേശ്ശെയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇതൊക്കെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാവണം ജീവിതത്തില്‍ ഉണ്ടാകേണ്ടത്.
തിരിച്ചറിവ്
മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുക. ഒരാളെ കാണുമ്പോള്‍ അയാളില്‍ നിന്ന് എന്ത് കിട്ടും എന്നല്ല നോക്കേണ്ടത്. നമുക്ക് എന്ത് കൊടുക്കാന്‍ കഴിയും എന്നാണ്. സ്നേഹം പ്രസരിപ്പിക്കുക എന്നത് ഏറ്റവും വലിയ കാര്യമാണ്. അപ്പോഴേ നമ്മുടെ ജന്മം സഫലമാവുകയുള്ളൂ. സര്‍വ ശക്തന്‍ നമുക്ക് ഒരുപാട് കഴിവുകള്‍ തന്നിട്ടുണ്ട്. നമുക്കുള്ള ഒരുപാട് കഴിവുകള്‍ ഇല്ലാത്ത നിരവധി പേരുണ്ട്. ഒരാള്‍ പറഞ്ഞിട്ടുണ്ട്, എനിക്ക് ചെരിപ്പില്ലല്ലോ എന്ന എന്റെ ദു:ഖം തീര്‍ന്നത് കാലില്ലാത്ത ഒരുത്തനെ കണ്ടപ്പോഴാണ് എന്ന്. അതുപോലെ അനവധി കാര്യങ്ങളുണ്ട്. നമ്മുടെ അനുഗ്രഹങ്ങള്‍ നമ്മള്‍ മനസ്സിലാക്കണം. ഏത് വിപരീത ദിശയിലും ഊര്‍ജം പകര്‍ന്ന് മറ്റുള്ളവരിലേക്കും അത് പ്രസരിപ്പിക്കാന്‍ കഴിയണം.
അക്ഷരങ്ങള്‍
അറിവും തിരിച്ചറിവുമുണ്ടാവുന്നത് അക്ഷരങ്ങളിലൂടെയാണ്. വായന ചെറിയ കാര്യമല്ല. പുസ്തകം എന്നു പറയുന്നത് അറിവ് ശേഖരിച്ചു വെച്ച ഒരു ബാങ്ക് തന്നെയാണ്. ഒരുപാട് തിരിച്ചറിവുകള്‍ അതില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. അത് വായിക്കുമ്പോഴാണ് നമുക്കത് പിന്‍വലിക്കാന്‍ കഴിയുക.
പാവങ്ങള്‍
വിക്ടര്‍ യൂഗോ ‘പാവങ്ങള്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്, ലോകത്തെ എല്ലാ ഭാഷകളിലൂടെയും മനുഷ്യന്‍ നിലവിളിക്കുന്നു, എല്ലാ നാടുകളിലും അവന്‍ കഷ്ടപ്പെടുന്നു എന്ന്. അപ്പോള്‍ അങ്ങനെയുള്ള കഷ്ടപ്പാടുകള്‍ ദൂരീകരിക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുക. അതിന് വലിയ കാശുകാരനാകണമെന്നില്ല. തിരിച്ചറിഞ്ഞ് പ്രതിഫലിപ്പിച്ചാല്‍ മാത്രം മതി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top