വെളിച്ചവും ശബ്ദവും തമ്മിലുള്ള
വേഗ വ്യത്യാസങ്ങള്‍ കണക്കാക്കാന്‍,
എനിക്കിനിയും കഴിയാത്തത്,
പല ഗുരുത്വാകര്‍ഷണ
ബലങ്ങളില്‍ നിന്നും
ഞാനിനിയും
മോചിതയാകാത്തതിനാലാണെന്ന്,
നിര്‍ധാരണം കാത്തുകിടക്കുന്ന
ചില സൂത്രവാക്യങ്ങള്‍
മുഴുവന്‍ അധ്യായങ്ങളിലും
ആവര്‍ത്തിച്ചാവര്‍ത്തിച്ചു
സൂചിപ്പിച്ചിട്ടും,
എന്റെ ഊര്‍ജങ്ങളിപ്പോഴും,
ആരോ നിറച്ചു വെച്ച
കുളിത്തൊട്ടിയില്‍ നിന്നും,
പാതി കുളിച്ചിറങ്ങിയോടുന്നത്,
ഏതു സമവാക്യത്തെ
മുനയൊടിയാതെ
വരച്ചു തീര്‍ത്ത്
നഗ്‌ന പ്രപഞ്ചത്തിന്റെ
ഭ്രാന്തു വെളിപ്പെടുത്താനാണെന്ന്
എനിക്കൊരിക്കലും അറിയില്ല.
.