LoginRegister

ലളിതമാക്കാം അത്താഴവും നോമ്പുതുറയും

Feed Back


മാനസികവും ശാരീരികവുമായ സംസ്‌കരണമാണ് നോമ്പ് ലക്ഷ്യമാക്കുന്നത്. ആത്മീയമായ ഉണര്‍വിനൊപ്പം ശാരീരികമായ ഗുണങ്ങളും ലഭിക്കേണ്ടതുണ്ട്. അതിന് അത്താഴവും നോമ്പുതുറയും രാത്രി ഭക്ഷണങ്ങളും ക്രിയാത്മകമായും ആരോഗ്യപരമായും ക്രമീകരിക്കണം. അത്താഴം ഒഴിവാക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അത്താഴത്തില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം നല്‍കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചു ചൂടുകാലത്ത്. നോമ്പു തുറക്കുമ്പോഴും ശേഷവും ധാരാളം വെള്ളം കുടിക്കണം. ജലാംശം കൂടിയ ഫ്രൂട്ട്‌സും കഴിക്കാം. നോമ്പു തുറക്കുമ്പോള്‍ ലഘുവായി മാത്രം കഴിക്കുക. ദഹനം എളുപ്പമാവുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. ധാരാളം വെള്ളവും പഴങ്ങളും ഉള്‍പ്പെടുത്താം. രാത്രിയും മിതമായേ ഭക്ഷണം കഴിക്കാവൂ.. കരിച്ചതും പൊരിച്ചതും ധാരാളം മസാലകളും എണ്ണയും അടങ്ങിയ ഭക്ഷണവും ഫാസ്റ്റ് ഫുഡും ഒഴിവാക്കാം. .

റമദാനിലെ ദിനചര്യകള്‍ – ചെക്ക് ലിസ്റ്റ്

നമസ്‌കാരം
ഫര്‍ദ് നമസ്‌കാരങ്ങളെല്ലാം നിര്‍വഹിച്ചു
പള്ളിയില്‍ ജമാഅത്തായി നമസ്‌കരിച്ചു
തറാവീഹ്/തഹജ്ജുദ് നമസ്‌കരിച്ചു
സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു
നോമ്പ്
അത്താഴം കഴിച്ചു
നോമ്പിനെ വൃഥാവിലാക്കുന്ന
പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്നു
കൃത്യസമയത്ത് നോമ്പ് തുറന്നു
ഖുര്‍ആന്‍
ഖുര്‍ആന്‍ പാരായണം ചെയ്തു
മനഃപാഠമാക്കി
അര്‍ഥവും വിശദീകരണവും മനസ്സിലാക്കി
ദാനധര്‍മങ്ങള്‍
സകാത്ത് നല്കി (നിര്‍ബന്ധമാണെങ്കില്‍)
സ്വദഖ നല്‍കി
പ്രതിഫലാര്‍ഹമായ നന്മകള്‍
ദിനേനയുള്ള പ്രാര്‍ഥനകള്‍ ചൊല്ലി
അല്ലാഹുവിനെ സ്മരിച്ചു, ദിക്‌റുകള്‍ ചൊല്ലി
വുദുവെടുത്ത് പള്ളിയിലേക്ക് പോയി
മാതാപിതാക്കള്‍ക്ക് നന്മ ചെയ്തു
പുഞ്ചിരിയോടെ ജനങ്ങളെ അഭിമുഖീകരിച്ചു
സംസാരത്തില്‍ സൂക്ഷ്മത പാലിച്ചു
ആരോടും ദേഷ്യപ്പെട്ടില്ല
കുടുംബത്തിനു വേണ്ടി സമയം ചെലവഴിച്ചു
സുഹൃത്തിനെ/സഹോദരനെ സഹായിച്ചു
അനാവശ്യമായി സമയം കളഞ്ഞില്ല

നന്മകള്‍
തുടരാം

റമദാന്‍ അവസാനിച്ചാലും നന്മകള്‍ അവസാനിക്കരുത്. റമദാനില്‍ നേടിയെടുത്ത ഊര്‍ജത്തില്‍ അവ തുടര്‍ന്നുകൊണ്ടേയിരിക്കണം.
അവയില്‍ ചിലത്…
. ദിനേനയുള്ള ഖുര്‍ആന്‍ പാരായണം
. ഖുര്‍ആന്‍ മനഃപാഠമാക്കല്‍
. തഹജ്ജുദ് നമസ്‌കാരം
. സുന്നത്ത് നമസ്‌കാരങ്ങള്‍
. സുന്നത്ത് നോമ്പുകള്‍
. സ്വദഖകള്‍
. മാതാപിതാക്കളോടുള്ള നന്മകള്‍
. സംസാരത്തിലെ സൂക്ഷമത
. മിതമായ ആഹാരം
. കരുണയുള്ള പെരുമാറ്റം
. കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കല്‍
. വിട്ടുവീഴ്ച
. രോഗീ സന്ദര്‍ശനം
. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍
. ആരോഗ്യ സംരക്ഷണം

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top