പുടവ കുടുംബ മാസിക
മലയാളി കുടുംബങ്ങളിൽ പൈങ്കിളി പ്രസിദ്ധീകരണങ്ങൾ സ്വാധീനം ചെലുത്തിയ 1990കളിലാണ് ധാർമികതയുടേയും നന്മകളുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പുടവ കുടുംബ മാസിക കോഴിക്കോട് നിന്ന് പ്രസിദ്ധീകൃതമായത്.
സ്വാസ്ഥ്യവും സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിന് എല്ലാ അർത്ഥത്തിലും പ്രചോദനം നൽകുന്ന ഉള്ളടക്കമാണ് പുടവ മാസികയെ ഇതര പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
മലയാണ്മയുടെ വായനാലോകത്ത് പുതുമയുമാര്‍ന്ന സംഭാവനകൾ നൽകി പുടവ മാസിക വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. അക്ഷര കൈരളിയുടെ വായനാ ലോകത്തെ തിളക്കമാർന്ന ചരിത്രമാണ് പുടവ മാസികയുടേത്.
ഒട്ടേറെ കുടുംബങ്ങളുടെ വഴിവിളക്കായി ഈ പ്രസിദ്ധീകരണം സാഭിമാനം പ്രയാണം തുടരുന്നു.