മഴ, കാറ്റിനോട് ചാരി
പതുക്കെ, പതുക്കെ
പറഞ്ഞുകൊണ്ടിരുന്നു…
പതുക്കെ, പതുക്കെ
നിറഞ്ഞു കൊണ്ടിരുന്നു…
മുടിയിഴകള്‍
പാറിപ്പറഞ്ഞതും
കരിയിലകള്‍
കഥപറഞ്ഞതും
പതുക്കെ, പതുക്കെ
മൊഴിഞ്ഞുകൊണ്ടിരുന്നു…
പതുക്കെ, പതുക്കെ
ചാറിക്കൊണ്ടിരുന്നു…
മഴ,
പ്രണയദാഹത്താല്‍
കോരിച്ചൊരിഞ്ഞൊരെന്
നെഞ്ചില്‍
വിറയാര്‍ന്ന ഭൂപടം
കുളിര്ക്കൊണ്ടിരുന്നു….
മഴ,
കാറ്റായ് എന്നെന്റരികി-
ലെത്തി, ഇത്തിരിനേരം
കിന്നാരമോതിയുണര്ത്തിയും
കനവിലൊത്തിരി കഥകള്‍ നിറച്ചും
മെലിഞ്ഞയെന് വിരലിനാല്‍
തൊട്ടുതലോടിപ്പുണര്ന്നു…
മഴ,
പെയ്തിറങ്ങിയ
ആ രാത്രിയിലാണെന്റെ
സ്വപ്നവും പ്രണയവും
ഉമ്മവെച്ചു നനച്ചതും…
എല്ലാം
ഇന്നെന്റെ മനസ്സിലുതിര്വീണ
കവിതകള്‍…
.