LoginRegister

രുചിയേറും ഫിഷ് ബിരിയാണി

എം സി ഹാദിയ

Feed Back


മസാലക്ക്
മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍, മല്ലിപ്പൊടി: അര ടീസ്പൂണ്‍, കുരുമുളകുപൊടി: 1 ടീസ്പൂണ്‍, പെരുംജീരകപ്പൊടി: അര ടീസ്പൂണ്‍, ഉലുവപ്പൊടി: അര ടീസ്പൂണ്‍, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്: രണ്ടര ടേബിള്‍ സ്പൂണ്‍, പച്ചമുളകു ചതച്ചത്: ഒന്നര ടേബിള്‍ സ്പൂണ്‍, ചുവന്നുള്ളി നീളത്തിലരിഞ്ഞത്: 1 കപ്പ്, സവാള, തക്കാളി ചതുരക്കഷണങ്ങളാക്കിയത്: 1 കപ്പ് വീതം, കറിവേപ്പില അരിഞ്ഞത്: അരക്കപ്പ്, മുളകുപൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്. ചെറുനാരങ്ങാനീര്: 1 ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ: ആവശ്യത്തിന്.
ബിരിയാണി റൈസിന്
ബിരിയാണി അരി: 3 കപ്പ്, നെയ്യ്: 50 ഗ്രാം, സവാള അരിഞ്ഞത്: അരക്കപ്പ്, അണ്ടിപരിപ്പ്, കിസ്മിസ്: അൽപം. പട്ട: 1-2 കഷണം, ഗ്രാമ്പൂ: 4-5 എണ്ണം, ഏലക്കായ: 4-5 എണ്ണം, പെരുംജീരകം: അര ടീസ്പൂണ്‍, തിളച്ചവെള്ളം: 6 കപ്പ്, ഉപ്പ്: പാകത്തിന്, മഞ്ഞള്‍പ്പൊടി ഒരുനുള്ള്, പൊതിന, മല്ലിയില അരിഞ്ഞത്: അൽപം, ഗരംമസാലപ്പൊടി: 1 ടീസ്പൂണ്‍.
ബിരിയാണി തയ്യാറാക്കാം
മീൻ വൃത്തിയാക്കി അല്‍പം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചെറുനാരങ്ങാനീരും യോജിപ്പിച്ചു പുരട്ടിവെക്കുക. കുറച്ച് നേരത്തിന് ശേഷം മസാല പുരട്ടിവച്ച മീന്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇരുവശവും ഫ്രൈ ചെയ്‌തെടുക്കുക. മുക്കാല്‍ഭാഗം വെന്തുകഴിഞ്ഞാല്‍ കോരിയെടുത്തു മാറ്റിവെക്കുക.
ഒരു വലിയ ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്ഇ ഞ്ചി, വെളുത്തുള്ളി ചതച്ചത് മൂപ്പിച്ച് സവാളയും ചുവന്നുള്ളിയും ചേർത്തു വഴറ്റുക. തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു വീണ്ടും വഴറ്റുക. ഈ കൂട്ടിലേക്ക് പൊടിമസാലകളും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്തു യോജിപ്പിച്ച് ഫ്രൈ ചെയ്തുവെച്ച മീന്‍ പൊടിഞ്ഞുപോകാതെ മസാലയിൽ നിരത്തി കുറച്ചുനേരം അടച്ചു ചെറുചൂടില്‍ വേവിക്കുക. ആവി കയറിയാൽ മാറ്റി വെക്കുക.
കുറച്ചു നെയ്യില്‍ സവാളയും കിസ്മിസും കാഷ്യൂവും പൊന്‍നിറമാകുന്നതുവരെ വഴറ്റി കോരിവെക്കുക. പട്ട, ഗ്രാമ്പൂ, ഏലക്കാ, പെരുംജീരകം എന്നിവ നെയ്യിൽ ചേര്‍ത്തിളക്കുക. കഴുകി അരിച്ച് ഊറ്റിവച്ച അരി അതിലേക്കിട്ട് കുറച്ചുനേരം വഴറ്റി തിളച്ച വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും യോജിപ്പിച്ച് അടച്ചുവെക്കുക. ഇടക്ക് തീ ക്രമീകരിച്ച് ഇളക്കിക്കൊടുക്കണം. അരി നന്നായി വേവും മുമ്പ് ഇറക്കിവെക്കുക.
കുക്കറിലോ, നോണ്‍സ്റ്റിക്ക് പാത്രത്തിലോ നെയ്യ് തടവി ഒരു വാഴയില വിരിച്ച് കുറച്ച് റൈസ്, അതിനുമുകളിൽ മീന്‍മസാല, വീണ്ടും റൈസ് എന്നിങ്ങനെയിട്ട് മുകളില്‍ വറുത്തുവെച്ച സവാളയും അണ്ടിയും കിസ്മിസും ഗരംമസാലപ്പൊടിയും പൊതീനയും മല്ലിയിലയും വിതറുക. അല്‍പം നെയ്യ് അവിടവിടെ തൂകി അടച്ച് ചെറിയ ചൂടില്‍ ദം ചെയ്‌തെടുക്കുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top