പനീര്‍ പക്കോഡ
ചേരുവകള്‍
പനീര്‍ – 250 ഗ്രാം
കടലമാവ് – 8 ടേ.സ്പൂണ്‍
മുളകുപൊടി – 2.5 ടീ.സ്പൂണ്‍
വെള്ളം – 150 എം.എല്‍
സോഡാപ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാന്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ 1 ടീ.സ്പൂണ്‍ മുളകുപൊടിയും പനീര്‍ കഷ്ണങ്ങളും ഇട്ട് നന്നായി പിടിപ്പിക്കുക. 20 മിനിട്ട് വെക്കുക. മറ്റൊരു ബൗളില്‍ കടലമാവും മിച്ചമുള്ള മുളകുപൊടിയും ഉപ്പും സോഡാപ്പൊടിയും എടുത്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇളക്കുക. ബാറ്റര്‍ തയ്യാര്‍.
ഒരു സോസ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഓരോ പനീര്‍ കഷ്ണവും ബാറ്ററില്‍ ഇട്ട് നന്നായി മുക്കിപ്പിടിച്ച് തിളച്ച എണ്ണയിലിട്ട് വറുത്ത് പൊന്‍നിറമാക്കി കോരുക.
എഗ്ഗ് കട്ലറ്റ്
ചേരുവകള്‍
മുട്ട – ഒമ്പത് എണ്ണം
ഉരുളക്കിഴങ്ങ് – 2 എണ്ണം പുഴുങ്ങി ഉടച്ചത്
സവാള – 1 എണ്ണം പൊടിയായി അരിഞ്ഞത്
ഇഞ്ചി അരച്ചത് – 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 1 ടീ.സ്പൂണ്‍
കുരുമുളകുപൊടി – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
റൊട്ടിപ്പൊടി – 100 ഗ്രാം
എണ്ണ – വറുക്കാന്‍
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവയിട്ട് ഇടത്തരം തീയില്‍ വെച്ച് ബ്രൗണ്‍ നിറമാകും വരെ വറുക്കുക. ഇതില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി, തൊലി കളഞ്ഞ് ഉടച്ചത് ചേര്‍ക്കുക, രണ്ട് മിനിട്ട് വറുക്കുക. എട്ട് മുട്ട പുഴുങ്ങി തോട് നീക്കി വെക്കുക. എല്ലാ മഞ്ഞക്കുരുവും ഉരുളക്കിഴങ്ങ് കൂട്ടില്‍ ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ഇനിയിതില്‍ കുറെശ്ശേ എടുത്ത് വെള്ളക്കരുവിന്റെ കുഴിയില്‍ (മഞ്ഞക്കുരു നീക്കിയ ഭാഗത്ത്) വെച്ച് നിറയ്ക്കുക. ഒരു മുട്ട പൊട്ടിച്ച് ഒരു ചെറു ബൗളില്‍ ഒഴിക്കുക. ഇനി മഞ്ഞക്കരു- ഉരുളക്കിഴങ്ങ് മിശ്രിതം നിറയെ വെള്ളക്കരുക്കള്‍ മുട്ടയില്‍ നന്നായി മുക്കി റൊട്ടിപ്പൊടിയില്‍ ഇട്ട് നന്നായി ഉരുട്ടിപ്പിടിപ്പിച്ച് മാറ്റിവെക്കുക. എണ്ണ ചൂടാക്കി തയ്യാറാക്കി വെച്ചിരിക്കുന്നവ ഇട്ട് നന്നായി വറുത്തു കോരുക.