ഒഴുകി ചേരുന്ന ഇടങ്ങളിൽ
കബന്ധങ്ങളുടെ ചൂരുണ്ട്,
ഒഴുകിയെത്തുന്ന കാറ്റിന്
രോദനങ്ങളുടെ ഭാരമുണ്ട്,
അനാഥമാക്കപ്പെട്ട ജനത
ആരെയോ കാത്തിരിക്കുന്നുണ്ട്.
ബന്ധനസ്ഥരാണവർ,
കയറോ കൈവിലങ്ങുകളോ
ഇല്ലെങ്കിലും ഭയത്താൽ
അവരെല്ലാം ബന്ധിയാക്കപ്പെട്ടിരിക്കുന്നു…
ഒരു കൊച്ചുകുട്ടി മാത്രം
കൈകൾ മേലോട്ട്
ഉയർത്തി പ്രാർഥിക്കുന്നു.
ശേഷം മുദ്രാവാക്യം വിളിക്കുന്നു.
പിന്നീടവന്റെ കണ്ണുകൾ
ഭൂമിയിൽ പരതുന്നു,
കൈയിലുള്ള കവണയിൽ
ചേർത്തുവെക്കാൻ ചെറിയ
കല്ലുകൾക്കുള്ള തേട്ടമാണ്…