LoginRegister

രാഷ്ട്രീയത്തിൽ ഇടപെടേണ്ട കാലം

പി എച്ച് ആയിശാബാനു

Feed Back


സ്നേഹം
ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. പരസ്പരം മനസ്സിലാക്കുക എന്നത് സ്നേഹം വർധിപ്പിക്കുന്ന ഘടകമാണ്. പ്രകടമായ രീതിയിൽ സ്നേഹിക്കണം. സ്നേഹം ഊഷ്മളമായ അനുഭവമാവണം.
യാത്രകൾ
മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം നൽകുന്നതിന് യാത്ര നല്ലതാണ്. പുതിയ ഇടങ്ങൾ സന്ദർശിക്കലും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുന്നതും കാഴ്ചയിലും കാഴ്ചപ്പാടിലും തുറസ്സുകൾ നൽകും. പെൺയാത്രകൾ സ്ത്രീകളിൽ ആത്മവിശ്വാസം വർധിപ്പിക്കും.
നിരാശ
അനുഗ്രഹങ്ങളുടെ പേമാരിയിലും നിരാശയിൽ ആണ്ടുപോകുന്നവരാണ് മനുഷ്യർ. ലഭിക്കുന്ന ഓരോ അനുഗ്രഹങ്ങളിലും സർവശക്തനോട് നന്ദിയുള്ളവരാവുക. ഏറ്റവും സന്തോഷവാനെന്ന് നാം കരുതുന്നവർ നമ്മേക്കാൾ പ്രതിസന്ധിയുടെ കായലിൽ തുഴയുന്നവരായേക്കാം. പുറമെ ചിരിക്കുന്ന പലരും നെഞ്ചിൽ തീക്കനലുമായി നടക്കുന്നവരാകാം. നമ്മിലേക്കെത്തുന്ന വേദനകൾ വരാനിരിക്കുന്ന സന്തോഷങ്ങൾക്ക് ഇരട്ടി മധുരം ലഭിക്കാനാണെന്ന് തിരിച്ചറിയുക. പരാജയത്തിന്റെ കയ്‌പുരുചി അറിഞ്ഞവർക്കേ വിജയത്തിന്റെ മാധുര്യം കൂടുതൽ വീര്യമുള്ളതാവുകയുള്ളൂ.
സൗഹൃദം
ആത്മാർഥതയുള്ള, സമാന ചിന്താ​ഗതിക്കാരായ സുഹൃത്തുക്കൾ സന്തോഷം പ്രദാനം ചെയ്യുന്നു. നല്ല ശ്രോതാവായിരിക്കുക എന്നത് കരുതലുള്ള സൗഹൃദത്തിന്റെ അവിഭാജ്യ ഘടകമാണ്.
കരുത്തരാവുക
വേദനാജനകമായ പരീക്ഷണങ്ങളിലും അതിജീവിക്കാൻ പഠിക്കുക. മനസ്സിന്റെ ഭാരം ഇറക്കിവെയ്ക്കാൻ ആത്മസുഹൃത്തായി ഒരാളെയെങ്കിലും ചേർത്തുവെക്കുക. പ്രശ്നസങ്കീർണതകളിലും കുഞ്ഞുകാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരാവുക. ജീവിതം കൊണ്ട് പ്രചോദിതമാവുക.
ലക്ഷ്യവും പ്രയത്നവും
സ്വപ്നങ്ങൾ കാണുന്നതോടൊപ്പം കൃത്യമായ ലക്ഷ്യവും അതിലെത്തിച്ചേരാനുള്ള പ്രയത്നവും ശക്തമാക്കുക. ലക്ഷ്യമില്ലാത്ത ജീവിതവും തുഴയില്ലാത്ത തോണിയും ഒരുപോലെയാണ്.
രാഷ്ട്രീയം
രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ പുതുതലമുറയില്‍ വ്യക്തമായ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കണം. സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ രാഷ്ട്രീയം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ജനസേവനമായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. അരാഷ്ട്രീയത പിടിമുറുക്കുന്ന കാലത്ത് വിദ്യാർഥികളും സ്ത്രീകളും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top