LoginRegister

ഞാറയ്ക്കല്‍ ഫിഷ് ഫാം

രസ്‌ന റിയാസ്

Feed Back


കുടുംബവുമൊത്ത് ഒരു പകല്‍ ലളിതസുന്ദരമായി ചിലവഴിക്കാന്‍ പറ്റിയ ഇടമാണ് കൊച്ചി, വൈപ്പിനിലെ ഫിഷ് ഫാമുകള്‍. അതില്‍പ്പെട്ട ഒന്നാണ് ഞാറയ്ക്കല്‍.
കായലിലെ മത്സ്യകൃഷിയുമായി ബന്ധിപ്പിച്ചെടുത്തതാണ് ഇത്തരം ഫാം ടൂറിസം പ്രോജക്ടുകള്‍. കുടുംബമായി പോകാന്‍ പാക്കേജുകള്‍ ലഭ്യമാണ്.
കായല്‍കെട്ടിന് നടുവില്‍ ചെറിയ കുടിലുകള്‍ പോലെ കെട്ടിയെടുത്തിട്ടുണ്ട്. അവിടേക്ക് ചെറുതോണികളില്‍ പോവാം. ചൂണ്ടയും ഇര കോര്‍ക്കാനുള്ളതും അവര്‍ തരും. കുട്ടികള്‍ക്ക് ഈ ചൂണ്ടയിടല്‍ രസകരമായിരിക്കും. മീനുകള്‍ക്ക് ആഹാരം കൊടുക്കുന്ന പരിപാടി മാത്രമായി ചുരുങ്ങിപ്പോയില്ലെങ്കില്‍ കിട്ടിയ മീനിനെ നമുക്കെടുക്കാം.
കുടുംബശ്രീ നടത്തുന്ന ഭക്ഷണശാലയാണ് ഫാമിനുള്ളില്‍. ഉച്ചഭക്ഷണം അവര്‍ നമ്മളിരിക്കുന്ന തുരുത്തിലേക്ക് ചെറുവഞ്ചിയില്‍ കൊണ്ടു വരും. അവിടുത്തെ മീന്‍വിഭവങ്ങളും മറ്റുമായി ഒരു സിംപ്ലന്‍ ചോറ്. അത് കായല്‍ക്കാറ്റുമേറ്റ്, ചുറ്റും വെള്ളവും കണ്ട് കഴിക്കാം. വെയിലാറിയാല്‍ കുട്ടവഞ്ചിയില്‍ ഒരു കറങ്ങിയൊഴുകലും ആവാം. കരയില്‍ കുട്ടികള്‍ക്ക് ചെറിയ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. ചെറിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പറ്റിയ ഒരു ഹാളുമുണ്ട്.
നേരത്തെ വിളിച്ച് അന്വേഷിച്ച് പോകുന്നതാണ് ഒറ്റയ്ക്കല്ലാത്ത ഏത് യാത്രക്കും ഉത്തമം. കുട്ടികളുമൊത്താവുമ്പോള്‍ പ്രത്യേകിച്ചും. ഏത് സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞാലും നമുക്ക് പറ്റിയതാണോ എന്നന്വേഷിക്കാന്‍ യൂട്യൂബും ഗൂഗിളും മറ്റു സഞ്ചാരിഗ്രൂപ്പുകളും ഉപയോഗപ്പെടുത്താം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top