ചുവന്ന കസേര.
നീല താര്‍പായ.
പുകയുന്ന ചന്ദനത്തിരി.
ചുറ്റിനും ആള് കൂടി
നെഞ്ചത്തടി തുടങ്ങിയപ്പോ
സ്വപ്‌നത്തീന്ന് ഉണര്‍ന്നു.
അടച്ചിട്ട വാതിലുകള്‍
മലര്‍ക്കേ തുറന്നു.
നിശ്വാസവായുവും
ചന്ദനത്തിരിയുടെ ഗന്ധവും
കാറ്റിലലിഞ്ഞു.
വാതില്‍പ്പടിയില്‍ ചത്തുവീണ
തുമ്പിയുടെ ശരീരം.
ചിതലരിച്ച താളുകളിലൊന്നു
കീറി ഇങ്ങനെ എഴുതി
തുടങ്ങി
‘ശരീരം വെന്തുരുകുന്നു
മരണ ഭയം
ജീവിക്കാന്‍ കൊതിയുള്ളോന്റെ
മരണഭയം.’
ഒടുവില്‍ ഒരു അടിക്കുറിപ്പും
എന്റെ മരണത്തിന്
ഞാന്‍ തന്നെ സാക്ഷി.
‘ഇതെന്റെ മരണമൊഴി’.