എനിക്കുമുണ്ടായിരുന്നു
ഒരാകാശം
അതിനോളം കടലാഴവും
ദുഃഖമേഘങ്ങളും.
പെയ്യാനറച്ച കണ്‍തടങ്ങള്‍
ചൊല്ലി, ചിരിയരുതെന്ന്!
കാതങ്ങളേറെയുണ്ട് താണ്ടുവാന്‍,
പൊള്ളും മോഹനിരാശയാല്‍
മിഴി നനഞ്ഞു.
ചിറകറ്റ പക്ഷിക്ക് ഒരു തൂവല്‍പ്പൊഴി
നഷ്ടമാകില്ല സത്യം!
ഒറ്റയാകും നേരം കൂട്ട് നഷ്ടമായ ദുഃഖം,
കൂടൊരുക്കി കാത്തിരിക്കും സ്വപ്‌നം!
നൃത്തമാടും ഭൂതകാലങ്ങളിന്‍ വാഴ്‌വ്
സത്യമെന്നാര് പറഞ്ഞു?
അന്ധന്റെ കൂരിരുട്ടിലെ പരതല്‍
അന്യോന്യമറിയാത്ത തേടല്‍!
ഓര്‍ക്കില്ലയപ്പോള്‍
വഴിതെറ്റിവന്ന വര്‍ഷമേഘങ്ങള്‍
വസന്തത്തില്‍
പെയ്യുംപോലഗാധ ദുഃഖങ്ങള്‍.
വിടരും മൊട്ടിലും
തഴുകും കാറ്റിലും
പൊഴിയും പരിമളമാരറിഞ്ഞു.
നാളെ എന്തെന്നറിയാ ജന്മാന്തരത്തിന്‍
നഷ്ടവേരിന്നാഴമാരറിഞ്ഞു.
മോഹതീരങ്ങളിലതല്ലിപ്പിരിയുന്ന
വിജനതീരത്തിലെ
ഇണപ്പിറാക്കളെപ്പോലെ ജീവിതം.
പകര്‍ത്താനശക്തയായ
ഞാനിനിയുമെഴുതട്ടെ
ദുഃഖവരികള്‍.
കേട്ടുകേള്‍വിയില്‍
പോലുമില്ലാത്തൊരാളേതോ
അകലത്തില്‍
കാത്തിരിക്കുന്നുണ്ടാകുമെന്‍
ജല്‍പനങ്ങള്‍.