LoginRegister

ഹോട്ട് പ്രോണ്‍സ്‌

ഇന്ദു നാരായണ്‍

Feed Back


ചേരുവകള്‍
കൊഞ്ച്- 1/2 കിലോ
നാരങ്ങാ നീര്- 1 ടേ. സ്പൂണ്‍
വെള്ളം- 60 എം എല്‍
തേങ്ങാപ്പാല്‍ – ഒരു ഔണ്‍സ്
ഗരം മസാല – 3 ടേ. സ്പൂണ്‍
എണ്ണ- 4 ടേ. സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീ. സ്പൂണ്‍
പെരിഞ്ചീരകം – 1 ടേ.സ്പൂണ്‍
ഇഞ്ചി അരച്ചത് – ടീ. സ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 2 ടീ.സ്പണ്‍
ഉപ്പ്: പാകത്തിന്
സവാള- 2 എണ്ണം ചെറുതായരിഞ്ഞത്.

തയ്യാറാക്കുന്ന വിധം
ഒരു സോസ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. പെരിഞ്ചീരകം ഇട്ട് 15 സെക്കന്റ് വറുക്കുക. പൊട്ടുമ്പോള്‍ സവാള, ഇഞ്ചി- വെളുത്തുള്ളി അരപ്പുകള്‍ എന്നിവ ചേര്‍ത്ത് 1 മിനിട്ട് വറുക്കുക. കൊഞ്ച് ഒഴിച്ചുള്ള ചേരുവകള്‍ ചേര്‍ക്കുക. 7 മിനിറ്റ് വറുക്കുക. കഴുകി ശരിയാക്കിയ കൊഞ്ച് ചേര്‍ത്ത് 15 മിനിറ്റ് വേവിക്കുക. ഇടക്കു മാത്രം ഒന്നിളക്കുക. വേവിച്ച് വാങ്ങുക. ചൂടോടെ വിളമ്പുക.

 

ക്രീമി ഫിഷ് കറി

ചേരുവകള്‍
മീന്‍- 1 കിലോ
എണ്ണ- 250 എം.എല്‍
മൈദ- 1 ടേ.സ്പൂണ്‍
സവാള- 1 എണ്ണം; ഗ്രേറ്റ് ചെയ്തത്.
മഞ്ഞള്‍പൊടി – 1/2 ടീ.സ്പൂണ്‍
തേങ്ങാപ്പാല്‍- 250 എം.എല്‍.
ഉപ്പ് – പാകത്തിന്
സ്പൈസ് മിശ്രിതത്തിന്
മല്ലി, ജീരകം- 1. ടീ. സ്പൂണ്‍ വീതം
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി- 6 അല്ലി

തയ്യാറാക്കുന്ന വിധം
സ്പൈസസ് മിശ്രിതത്തിനുള്ള ചേരുവകള്‍ നന്നായി അരക്കുക.
എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. മീനില്‍ മൈദ വിതറുക. ഇത് നന്നായി പിടിപ്പിച്ച ശേഷം ചൂടെണ്ണയില്‍ വറുത്ത് കോരുക. ബ്രൗണ്‍ നിറമുണ്ടായിരിക്കണം. അതേ എണ്ണയില്‍ സവാളയിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക. സ്പൈസസ് മിശ്രിതം അരച്ചത് നന്നായി പിഴിഞ്ഞ് ഇതില്‍ ചേര്‍ക്കുക. എല്ലാ ചേരുവകളും 10 മിനിറ്റ് ചേര്‍ത്തിളക്കുക . ചെറുതീയില്‍ വെച്ച ശേഷം വറുത്ത മീന്‍ ഇടുക. 5 മിനിട്ട് വേവിച്ച ശേഷം വാങ്ങി ചൂടോടെ വിളമ്പുക. ചോറ്, ചപ്പാത്തി, ബട്ടൂര, പറാത്ത എന്നിവക്കൊപ്പം ഈ കറികള്‍ വിളമ്പാവുന്നതാണ്.

 

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top