LoginRegister

സൗഹൃദം കരുത്താണ്‌

Feed Back


‘അല്‍ മര്‍ഉ അലാ ദീനി ഖലീലിഹി’ എന്നൊരു നബി വചനമുണ്ട്; മനുഷ്യന്‍ തന്റെ കൂട്ടുകാരന്റെ മാര്‍ഗത്തില്‍ ആയിരിക്കും എന്ന് വിവക്ഷ. ജീവിതമികവുകളും നേട്ടങ്ങളും കൈപ്പിടിയില്‍ ഒതുക്കിയ പ്രതിഭകളുടെ അടുത്ത കൂട്ടുകാര്‍ ആരെന്ന് അന്വേഷിച്ചു നോക്കിയിട്ടുണ്ടോ?. മിക്കവാറും തുല്യനിലവാരത്തിലുള്ള ഉറ്റ കൂട്ടുകാരുണ്ടാകും അവര്‍ക്ക്. തുല്യനിലവാരത്തിലുള്ളവരുമായി മാറ്റുരക്കുമ്പോഴാണ് മികവ് തെളിയിക്കാനാകുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉന്നത നിലവാരമുള്ള കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ ആ നിലവാരത്തിലേക്ക് നമ്മളും ഉയരുന്നു.
വിദ്യാഭ്യാസത്തിനു സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും തൊഴിലിടങ്ങള്‍ തീരുമാനിക്കുമ്പോഴും അവയുടെ നിലവാരം പരിഗണിക്കണം. അതുവഴി മികച്ച കൂട്ടുകെട്ടും കിട്ടിയെന്ന് വരാം.
രണ്ടു വയസ്സു തികയുന്നതിനു മുന്‍പ് അന്ധയും ബധിരയുമായ ഹെലന്‍ കെല്ലര്‍, ചെറുപ്പത്തില്‍ തന്നെ പ്രശസ്ത സാഹിത്യകാരന്‍ മാര്‍ക് ടൈ്വനെ കാണാനിടയായി. ഹെലന്റെ സമീപനങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. അദ്ദേഹമാണ് ഹെലന്റെ ചെലവേറിയ പഠനത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാര്‍ക്ക് ട്വയിന്റെ മരണം വരെ ഉത്തമസുഹൃത്തായിരുന്നു ഹെലന്‍. മാര്‍ക്ക് ട്വയിനുമായുള്ള സൗഹൃദമില്ലായിരുന്നെങ്കില്‍ ഹെലന്‍ ഇത്രയേറെ പ്രശസ്തയാകണമെന്നില്ല.
ഇതിനൊരു മറുവശവുമുണ്ട്. പട്ടിയോടൊപ്പം കിടന്നാല്‍ ചെള്ളിനോടൊപ്പം എഴുന്നേല്‍ക്കും എന്ന പഴമൊഴി ഓര്‍മിപ്പിക്കുന്ന പോലെ താഴ്ന്ന നിലവാരമോ മോശം നിലവാരമോ ഉള്ളവരുമായി കൂട്ടുചേര്‍ന്നാല്‍ അതിനേക്കാല്‍ പതനത്തിലേക്കാകും എത്തിച്ചേരുക. ചിന്തയും ഊര്‍ജസ്വലതയുമെല്ലാം പകര്‍ന്നുകിട്ടുക ചങ്ങാതികളില്‍ നിന്നാണ്. എല്ലാ നല്ല ബന്ധങ്ങളും സൗഹൃദ ബന്ധങ്ങളാക്കാന്‍ കഴിയും. നല്ല ബന്ധങ്ങള്‍ വളരാന്‍ കരുത്താകും.
എഡിറ്റര്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top