LoginRegister

സ്റ്റീംസ് കോണ്‍ ബാള്‍സ്‌

ഇന്ദു നാരായണ്‍

Feed Back


ചേരുവകള്‍
ബാളിന്
കോണ്‍ അടര്‍ത്തിയത് 11/2 കപ്പ്
കോണ്‍ മീല്‍ -1/4 കപ്പ് (ഇീൃി ാലമഹ)
പനീര്‍ ഗ്രേറ്റ് ചെയ്തത് 1 കപ്പ്
സവാള ചെറുതായരിഞ്ഞത് – 2 ടേ.സ്പൂണ്‍
വെളുത്തുള്ളി -1 ടേ.സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
ചുക്കുപൊടി -1/2 ടീ.സ്പൂണ്‍
മല്ലിയില അരിഞ്ഞത് -ടീ.സ്പൂണ്‍
ഉപ്പ് – പാകത്തിന്
ടോസ്സിംഗിന്
എണ്ണ: – ടേ.സ്പൂണ്‍
ഉലുവയില -1/4 കപ്പ് (അരിഞ്ഞത്)
ടുമാറ്റോ സോസ് -1/4 കപ്പ്
ചില്ലി ഗാര്‍ലിക് സോസ് -2 ടേ.സ്പൂണ്‍
സോയി സോസ് – ടീ.സ്പൂണ്‍

തയ്യാറാക്കുന്ന വിധം
കോണ്‍ അടര്‍ത്തിയത് നന്നായി കഴുകുക. ഇതില്‍ സവാള വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായരച്ച് വെക്കുക. ഇതില്‍ പനീര്‍, കോണ്‍ മീല്‍, ചുക്കുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് വെക്കുക. ചെറു ഉരുളകളാക്കി മാറ്റുക. കയ്യില്‍ എണ്ണ തടവി ഇവ നന്നായി ഉരുട്ടി 16 ഉരുളകള്‍ തയ്യാറാക്കുക.
സ്റ്റീമില്‍ കുറച്ച് വെള്ളം എടുത്ത് അതില്‍ ഇടത്തട്ട് വെച്ച് ഉരുളകള്‍ ആവിയില്‍ വേവിച്ച് വാങ്ങുക.
അല്‍പം എണ്ണ നോണ്‍ സ്റ്റിക്ക് പാനില്‍ ഒഴിച്ച് ചൂടാക്കുക. ഉലുവയിട്ട് ഇളക്കുക. മറ്റ് ചേരുവകളും ആവിയില്‍ വേവിച്ച് ബാള്‍സും ഇട്ട് നന്നായി ഇളക്കി ടോസ്സിംഗ് നന്നായി ഉരുളകളില്‍ പിടിപ്പിച്ച് വാങ്ങുക. ഓരോ ടൂത്ത് പിക്കുകള്‍ ഓരോ ബാളിലും കുത്തി നിര്‍ത്തി വിളമ്പുക.

കോണ്‍ ഫിറ്റേഴ്സ്

ചേരുവകള്‍
ബേബി കോണ്‍ -24 എണ്ണം
എണ്ണ – വറുക്കാന്‍
ബാറ്ററിന്
ചോളമാവ് -1/2 കപ്പ്
കടലമാവ് – 2 ടേ. സ്പൂണ്‍
അരിപ്പൊടി – 2 ടേ.സ്പൂണ്‍
കോണ്‍ ഫ്ളോര്‍ -2 ടേ സ്പൂണ്‍
ബേക്കിംഗ് സോഡ- 1 നുള്ള്
ചില്ലി- ഗാര്‍ലിക് സോസ്- 1 ടി.സ്പൂണ്‍
ഓമം -1/4 ടീ.സ്പൂണ്‍
മല്ലി – 1 ടീ.സ്പൂണ്‍
മല്ലിയില ചെറുതായരിഞ്ഞത്- 2 ടേ.സ്പൂണ്‍
ഉപ്പ് പാകത്തിന്
വെണ്ണ -1 കപ്പ്

തയ്യാറാക്കുന്ന വിധം
ബേബി കോണ്‍ കഴുകി തുടച്ച് വക്കുക.
കനം ഉള്ള കോണ്‍ കോബുകള്‍ ആണെങ്കില്‍ നീളത്തില്‍ രണ്ടായി മുറിക്കുക.
ഒരു ബൗളിലേക്ക് ചോളമാവ്, കടലമാവ്, അരിപ്പൊടി, കോണ്‍ ഫ്ളോര്‍, ഓമം, ബേക്കിങ് സോഡ, ഉപ്പ്, എന്നിവ തെള്ളി ഇടുക. 1 കപ്പ് വെള്ളം ഒഴിച്ച് ഇളക്കി കട്ടിയായ ബാറ്റര്‍ തയ്യാറാക്കുക. 10 മിനിട്ട് അടച്ച് വെക്കുക. വറുക്കാന്‍ ഉള്ള എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ഒഴിച്ച് ചൂടാക്കുക. ചെറുതീയാക്കുക. ബാറ്റര്‍ ഒന്നു കൂടി നന്നായി ഇളക്കുക. ബേബി കോണിന്റെ വീതി കുറഞ്ഞ ഭാഗത്ത് പിടിച്ച് ബാറ്ററില്‍ നന്നായി മുക്കുക. ഉടന്‍ തന്നെ ചൂടെണ്ണയിലിട്ട് നന്നായി വറുത്ത് കരുകരുപ്പാക്കി കോരുക. ചില്ലി ഗാര്‍ലിക് സോസും ചേര്‍ത്തു കഴിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top