LoginRegister

സാഹോദര്യ മനോഭാവം വീണ്ടെടുക്കുക

ഡോ.അനില്‍ വള്ളത്തോള്‍

Feed Back


സാമൂഹിക
ജനാധിപത്യം

സമൂഹത്തിലെ ഓരോ പൗരനും നീതി ഉറപ്പുവരുത്തുകയും അന്തസ്സോടെ ജീവിക്കാന്‍ അവസരമുണ്ടാക്കുകയുമാണ് ജനാധിപത്യത്തിന്റെ പ്രധാന കൃത്യം. രാഷ്ട്രീയ ജനാധിപത്യം സാധ്യമായാലും സാമൂഹികമായ ജനാധിപത്യത്തിലേക്ക് അത് പരിവര്‍ത്തിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഉദ്ദിഷ്ട ഫലം ലഭിക്കുകയില്ല. സ്വാതന്ത്ര്യവും സമത്വവും നിയമനിര്‍മാണം കൊണ്ട് സാധ്യമാക്കിയാലും സാഹോദര്യമനേഭാവം ശക്തിപ്പെട്ടാലേ ജനാധിപത്യത്തിന്റെ മറവില്‍ ഫ്യൂഡലിസം തിരിച്ചുവരാതിരിക്കുകയുള്ളു. ഭൂരിപക്ഷ താല്‍പര്യമെന്ന മട്ടില്‍ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി അധികാരികള്‍ പ്രവര്‍ത്തിച്ചാല്‍ അത് പഴയ ജന്മി വ്യവസ്ഥയുടെ ആവര്‍ത്തനമായി മാറും. ന്യൂനപക്ഷത്തെ ഉള്‍ക്കൊണ്ടേ ഭൂരിപക്ഷത്തിന് മുന്നേറാനാവൂ.
കുട്ടികളുടെ ഭാവി
കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ക്കും ഗുരുനാഥന്‍മാര്‍ക്കുമുള്ള പങ്കിനെ കുറിച്ച് സമൂഹം ഇനിയും ഏറെ ബോധവാന്‍മാരാകേണ്ടതുണ്ട്. വര്‍ത്തമാനകാല വിപത്തുകളില്‍ നിന്ന് അധ്യാപകരും മാതാപിതാക്കളും കുട്ടികളെ കരകയറ്റണം. മാധ്യമങ്ങള്‍ക്കും സമൂഹത്തെ ബോധവല്‍കരിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും. പാഠ്യപദ്ധതിയും അധ്യയന രീതിയും അതിനായി പാകപ്പെടുത്തേണ്ടതുമുണ്ട്.
സാഹിതീയ മൂല്യങ്ങള്‍
സാഹിത്യമെന്നത് സമൂഹത്തെ പല വിധത്തില്‍ സ്വാധീനിക്കുന്ന കലാവിഷ്‌കാരമാണ്. ഭാഷാ ബോധവും രാഷ്ട്രീയ വിചാരവും ജീവിതത്തോടുള്ള സമീപനവും കുടുംബസങ്കല്‍പവുമൊക്കെ ചിട്ടപ്പെടുന്നത് അറിഞ്ഞോ അറിയാതെയോ സമൂഹത്തില്‍ പ്രതിഷ്ഠാപിതമാകുന്ന സാഹിതീയ വ്യവഹാരങ്ങളുടെ സ്വാധീനഫലമായാണ്. അതുകൊണ്ട് അവ വിനിമയം ചെയ്യുന്ന മൂല്യങ്ങളെ പറ്റി ഒരു വീണ്ടുവിചാരം അനിവാര്യമായിരിക്കുന്നു. കച്ചവട താല്‍പര്യങ്ങള്‍ക്കു വേണ്ടി ബലികഴിക്കപ്പെടുന്ന സാഹിതീയ മൂല്യങ്ങളെ പറ്റി ചിലപ്പോഴെങ്കിലും വ്യാകുലപ്പെടേണ്ടി വരാറുണ്ട്.
ഗുരുവചനം
എന്നെ ഏറ്റവും പ്രചോദിപ്പിച്ചത് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവചനമാണ്. അറിവാണ് സ്വാതന്ത്ര്യത്തിലേക്കും ആത്യന്തികമായ വെളിച്ചത്തിലേക്കും നമ്മെ നയിക്കുന്നത്. ആരാധനാ കേന്ദ്രങ്ങള്‍ യഥാര്‍ഥ വിദ്യയുടെ കേന്ദ്രങ്ങള്‍ കൂടിയായി മാറേണ്ടതുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top