LoginRegister

വെജിറ്റബിള്‍ കബാബ്‌

Feed Back


ചേരുവകള്‍
മത്തങ്ങാ ഗ്രേറ്റ് ചെയ്തത്: 225 ഗ്രാം
സവാള ഗ്രേറ്റ് ചെയ്തത്: 1 എണ്ണം
ഉരുളക്കിഴങ്ങ് (ഗ്രേറ്റ് ചെയ്തത്): 1 എണ്ണം
കടലമാവ്: 2 ടേ സ്പൂള്
മല്ലിയില (ചെറുതായരിഞ്ഞത്): 1 ടേ.സ്പൂണ്‍
പച്ചമുളക് (ചെറുതായരിഞ്ഞത്): 2 എണ്ണം
കരിഞ്ചീരകം: 1/2 ടീ.സ്പൂണ്‍
എണ്ണ: വറുക്കാന്‍
ഉപ്പ്: പാകത്തിന്
മസാലക്ക്
മുളക് പൊടി: 1/2 ടീ സ്പൂണ്‍
ഉപ്പ്: 1/4 ടീ.സ്പൂണ്‍
സവാള: 1 എണ്ണം (ചെറുതായരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
മത്തങ്ങാ, സവാള, ഉരുളക്കിഴങ്ങ് എന്നിവ ഒരു പാത്രത്തില്‍ എടുത്ത് 1 ടീ.സ്പൂണ്‍ ഉപ്പിട്ട് 20 മിനിട്ട് വെക്കുക. ഇനിയിത് പിഴിഞ്ഞ് ഒരു ബൗളില്‍ ഇടുക. ഇതില്‍പാകത്തിന് ഉപ്പ്, കടലമാവ്, മല്ലിയില, മുളക്, കരിഞ്ചീരകം എന്നിവ ചേര്‍ക്കുക. ഇത് നന്നായി കുഴച്ച് വാള്‍നടിന്റെ വലുപ്പമുള്ള ഉരുളകള്‍ ആക്കി വെക്കുക. ചൂടെണ്ണയില്‍ ഇട്ട് വറുത്ത് പൊന്‍നിറമാക്കി കോരുക. സവാളയും മുളകുപൊടിയും ഉപ്പും ഒരു ചെറു ബൗളില്‍ എടുത്തിളക്കിയ മസാല വിതറി വിളമ്പുക.

മൂംഗ്ദാല്‍ റൗണ്ട്സ്

ചേരുവകള്‍
ചെറുപയറ്: 450 ഗ്രാം
മോര്: 200 എം.എല്‍
തക്കാളി: 3 വലുത്
പച്ചമുളക്: 5 എണ്ണം ചെറുതായരിഞ്ഞത്
മല്ലിയില: 3 ടീ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി: 1/2 ടീ.സ്്പൂണ്‍
കായപ്പൊടി: ഒരു നുള്ള്
ഉപ്പ്: പാകത്തിന്
സാലാഡ് കുക്കുമ്പര്‍: 1 ചെറുത്.
നെയ്യ്/ എണ്ണ: പാനില്‍ തേയ്ക്കാന്‍ മാത്രം

തയ്യാറാക്കുന്ന വിധം
ചെറുപയറ് വെള്ളത്തില്‍ ഇട്ട് 5 മണിക്കൂര്‍ വെക്കുക. ഇനിയിത് അരിച്ചുവാരി തരുതരുപ്പായി അരയ്ക്കുക. ഇത് ബൗളിലേക്ക് മാറ്റുക. ഇതില്‍ മോര്, തൈര്, തക്കാളി, സലഡ് കുക്കുമ്പര്‍, മുളക്ക്, മല്ലിയില, മഞ്ഞള്‍, ഉപ്പ്, കായം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു മണിക്കൂര്‍ വെക്കുക. ഓരു നോണ്‍സ്റ്റിക് പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അല്‍പം നെയ്യോ, എണ്ണയോ അതില്‍ തടവി 1 ടേബിള്‍ സ്പൂണ്‍ വീതം കോരിയൊഴിച്ച് ഒരു വശവും ബ്രൗണ്‍ നിറമാക്കി കോരി എടുക്കക. ഇടന്‍ വിളമ്പുക.

മേത്തി റൊട്ടി

ഗോതമ്പു മാവ്: 220 ഗ്രാം
ഉലുവയില: 1 കെട്ട് (ചെറുതായരിഞ്ഞത്)
മല്ലിയില: 2 ടേ.സ്പൂണ്‍ (ചെറുതായരിഞ്ഞത്)
പച്ചമുളക്: 2 എണ്ണം
ജീരകം: 1 ടീസ്പൂണ്‍
മുളകു പൊടി: 1/2 ടീ.സ്പൂണ്‍
തൈര്: 150 എം.എല്‍
ഉപ്പ്: പാകത്തിന്
എണ്ണ/ നെയ്യ്: ദോശക്കല്ലില്‍ തേയ്ക്കാന്‍
ഗോതമ്പുമാവും ഉപ്പും കൂടി തെള്ളി ഒരു ബൗളില്‍ ഇടുക. മറ്റ് ചേരുവകളും (എണ്ണ, നെയ്യ് ഒഴികെ) ചേര്‍ക്കുക. മാവ് കുഴക്കനായി അല്‍പം വെള്ളം കൂടി ചേര്‍ക്കാം. മാവ് തീരെ കട്ടിയാകരുത്. തീരെ അയഞ്ഞും പോകരുത്. ഇത് എട്ട് സമഭാഗങ്ങള്‍ ആക്കിവെക്കുക. ഇവ 6” വ്യാസമുള്ള വൃത്തങ്ങളായി പരത്തുക. ദോശക്കല്ലിലോ, ചപ്പാത്തിക്കല്ലിലോ എണ്ണയോ നെയ്യോ തടവി ചൂടാക്കുമ്പോള്‍ ഓരോ റൊട്ടി ആയിട്ട് ഇരുവശവും ബ്രൗണ്‍ നിറമാക്കി എടുക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top