ചുണ്ടുകള്‍ക്കിടയിലൊരു
കാടുവളര്‍ത്തുന്നു
മനുഷ്യര്‍…
ആശയങ്ങളെ വിശപ്പ്
കാര്‍ന്നെടുക്കുമ്പോള്‍
വാക്കുകളവിടെ
അനിയന്ത്രിതമായി
പെരുകിപ്പാര്‍ക്കും..
മെരുങ്ങാതുള്ളവ
ക്രൂരമായി
പുറത്ത് ചാടിയേക്കുമെന്ന
ഭയത്തിലും കാടതിന്റെ
സ്വഭാവികാവസ്ഥ
സൂക്ഷിക്കും…
ക്രൂരമെന്നോ
പ്രാകൃതമെന്നോ
അപരിഷ്‌കൃതമെന്നോ
തോന്നിക്കുമ്പോഴുമത്
മനോഹരമായ പച്ചയായി
തന്നെയവശേഷിക്കും.