LoginRegister

റൈസ് സ്പെഷ്യല്‍

ഇന്ദു നാരായണ്‍

Feed Back


ലെമണ്‍ റൈസ്
ചേരുവകള്‍
ബസുമതി അരി: 250 ഗ്രാം
ഉഴുന്ന്: ഒരു ടി.സ്പൂ
കപ്പലണ്ടി: 1 ടേ.സ്പൂണ്‍
കപ്പലണ്ടിപ്പരിപ്പ്: 1 ടി.സ്പൂണ്‍
കടുക്: 1 ടീ.സ്പൂണ്‍
നാരങ്ങാനീര്: 2 ടേ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
ഉപ്പ്: പാകത്തിന്
കറിവേപ്പില: 5-6 ഇല
ഉലുവയില: ഉണക്കിയത് ഒരു നുള്ള്
മല്ലിയില: 1- ടേ.സ്പൂണ്‍ (അരിഞ്ഞത്)
പച്ചമുളക്: 4 എണ്ണം, ചെറുതായരിഞ്ഞത്
ചുരണ്ടിയ തേങ്ങ: 1 ടേ.സ്പൂണ്‍
നെയ്യ്/ എണ്ണ: 3 ടേ.സ്പൂണ്‍

തയ്യാറാക്കുന്ന വിധം
അരി കഴുകി കുക്കര്‍ ഉപയോഗിച്ച് പാകത്തിന് വേവാക്കി വാങ്ങുക. നെയ്യ്/ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ഉഴുന്ന്, കടലപ്പരിപ്പ് എന്നിവ ഇട്ടു വറുക്കുക. ചുവക്കുമ്പോള്‍ കടുക്, കപ്പലണ്ടി, പച്ചമുളക്, മഞ്ഞള്‍, കറിവേപ്പില, ഉലുവയില ഉണക്കിയത്, കസൂരി മേത്തി എന്നിവയിട്ട് വേവിക്കുക. ചോറിന് മീതെ നാരങ്ങാ നീര് ഒഴിക്കുക. നന്നായി ഇളക്കുക. തേങ്ങയും മല്ലിയിലയും ചേര്‍ത്ത് അലങ്കരിച്ച് ചൂടോടെ വിളമ്പുക. .


സെസോം റൈസ്
ചേരുവകള്‍
സെസോം സീഡ് -എള്ള്: 1
ബസുമതി അരി: 1/4 കിലേ വേവിച്ചത്
വെളുത്ത എള്ള്: 2 ടേ. സ്പൂണ്‍
ചുരണ്ടിയ തേങ്ങ: 1 ടേ. സ്പൂണ്‍
നെയ്യ്: 2 ടേ.സ്പൂണ്‍
ഉണക്കമുളക്: 3 എണ്ണം, ചെറുതായി മുറിച്ചത്
കായപ്പൊടി: 1 നുള്ള്
ഉഴുന്ന്: 1 ടീസ്പൂണ്‍
കറിവേപ്പി: 5 ഇല
കുരുമുളക്: 8 എണ്ണം
അണ്ടിപ്പരിപ്പ്: 8
ഉപ്പ്: പാകത്തിന്
കടുക്: 1/4 ടീ.സ്പൂണ്‍
നാരങ്ങാ നീര്: 1 ടീ.സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ രണ്ടു ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കുക. എള്ള്, ഉണക്കമുളക്, കായം, കുരുമുളക്, ഉഴുന്ന് എന്നിവയിട്ട് വറുക്കുക. ഉഴുന്ന് ചുവക്കുമ്പോള്‍ വാങ്ങി ആറാന്‍ വക്കുക. ഇനിയിത് തരുതരുപ്പായി പൊടിക്കുക.
മിച്ചമുള്ള നെയ്യ് പാനില്‍ ഒഴിച്ചുചൂടാക്കി കറിവേപ്പില, കടുക്, ഉപ്പ്, തേങ്ങ, ചോറ്, പൊടിച്ചുവച്ചത്, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വാങ്ങിവെച്ച് അണ്ടിപ്പരിപ്പ് അലങ്കരിച്ച് ചൂടോടെ വിളമ്പുക. .

വെണ്‍ പൊങ്കല്‍
ചേരുവകള്‍
ബസുമതി: 1 കപ്പ്
ചെറുപയര്‍ പരിപ്പ്: 1/2 കപ്പ്
ജീരകം, കുരുമുളക്: 1/2 ടീസ്പൂണ്‍ വീതം
പച്ചമുളക്: 2 എണ്ണം ചെറുതായരിഞ്ഞത്
ഇഞ്ചി: 1 കഷ്ണം
കറിവേപ്പില: 5 ഇല

തയ്യാറാക്കുന്ന വിധം
അരിയും ചെറുപയറും കഴുകി വേവിച്ച് ഉപ്പും ചേര്‍ത്ത് വെക്കുക. ഒരു പാനില്‍ ജീരകം, കുരുമുളക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ട് വറുക്കുക. പൊട്ടുമ്പോള്‍ വേവിച്ചു വച്ച ചോറും ചെറുപയറും ചേര്‍ക്കുക. ഇളക്കി വിളമ്പുക.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top