LoginRegister

യാത്ര

റൂബി നാലകത്ത്

Feed Back


യാത്രകളിലായിരുന്നു
ഞാനേറെ നേരം…
അറിവുകളിൽ നിന്ന്
തിരിച്ചറിവുകളിലേക്കുള്ള
യാത്രകൾ…
കണ്ടതിലേറെ
കാണാനിരിക്കുന്നെന്നും,
കാണാകാഴ്ചകൾ
അതിവിദൂരമല്ലെന്നും
സ്വയമറിഞ്ഞ യാത്രകൾ.
അവിടെ പ്രകൃതിയും
പരിമളവും ഒന്നുമില്ല.
പിറന്നു പോയി
എന്നറിയും മുന്നേ
പറക്കാനാവാത്തവിധം
ഭാരങ്ങൾ പേറിയവർ
ജീവിതത്തിന്റെ
ഓരത്തുനിന്ന്
ചവിട്ടി പിടിച്ചുനിൽക്കാൻ
പടവുകൾ തേടുന്നവർ…
ഇനിയും
ഇവിടെയേറെയേറെ
കാണാകാഴ്ചകൾ..
ഏവരും യാത്രയിലാണ്
തീരം തേടിയുള്ള
യാത്രകൾ..
മുഷിപ്പേറെയെങ്കിലും
ചിരിയുടെ മുഖംമൂടിയണിഞ്ഞ
യാത്രകൾ…
ഇരുൾ മൂടിയിട്ടും
സ്വയം വെളിച്ചമായും
തിരി കൊളുത്തിയും
അങ്ങനെയങ്ങനെ
തീരാത്ത യാത്രകൾ…
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top