ഞാന്‍ തിരിയുകയാണ്
ഈ ലോകം കണ്ണുകൊണ്ട് തന്നെ!
എന്റെ ചങ്കിടിപ്പിലെ
വേഗതകൂടിക്കൂടി വരികയാണെന്ന്
എനിക്കുപോലും
ബോധ്യമാവാത്തത്ര വേഗത്തില്‍?
എന്റെ കണ്ണുകള്‍
ആരൊക്കെയോ ചേര്‍ന്ന്
കൊന്നുമൂടുകയാണ്
ഈ ലോകം നശിപ്പിക്കും വിധം
ചിലര്‍ ആടിത്തിമര്‍ക്കുന്നു.
അവള്‍ക്കൊ, അവനെ,
സാധ്യമവാത്തവിധം
എന്റെ കണ്ണുകള്‍
ആളിക്കത്തുകയാണ്.
എത്തിച്ചേരാത്തിടത്തേക്ക് എത്തിപ്പെട്ട്
ഏത് സമയത്തും
മൂര്‍ച്ചയുള്ള ആയുധമായി
എന്റെ കണ്ണുകള്‍ പായുകയാണ്.
ഏത് വഴി താണ്ടണം?
ഏത് വഴിയുടെ അറ്റത്തെത്തണം?
മുന്‍ കാഴ്ചയുടെ നിഴലില്‍കൂടി
ഒന്നുകൂടി വീക്ഷിക്കണം.
മുറിഞ്ഞ മനസ്സില്‍!
പകച്ചകണ്ണില്‍!
പൊട്ടുന്ന നെഞ്ചില്‍!
വെന്തുപോകും വിധം
മുറിവടയാളമായി
ഞാനെന്റെ തിരച്ചില്‍
തുടരുകതന്നെ പെയ്യും!
ശീതക്കാറ്റ് പെയ്തിറങ്ങി
മൂന്നാം കണ്ണില്‍
ഞാനൊരു ഹൂറിയായി…..
മഴ പെയ്തിറങ്ങിക്കൊണ്ടിരുന്നു..