LoginRegister

മാനേജ്മെന്റ് കോഴ്സുകളും പ്രവേശന പരീക്ഷകളും

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back


ബിരുദ വിദ്യാര്‍ഥിയാണ്. എം ബി എ (മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍) പോലുള്ള മാനേജ്മെന്റ് കോഴ്സുകളുടെ പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്താമോ?
ഹിഷാം കൊടുവള്ളി

ബിരുദ വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്റ് പഠന പ്രവേശനത്തിന് നിരവധി അഭിരുചി പരീക്ഷകളുണ്ട്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിനനുസരിച്ചാണ് അഭിമുഖീകരിക്കേണ്ട പ്രവേശന പരീക്ഷ ഏതാണെന്ന് തീരുമാനിക്കേണ്ടത്. അതിനാല്‍ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച്, അവര്‍ സ്വീകരിക്കുന്ന പ്രവേശന പരീക്ഷ ഏതെന്ന് ഉറപ്പ് വരുത്തണം. മാനേജ്മെന്റ് പഠനത്തിന് നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും ഗുണനിലവാരമുള്ള ബിസിനസ് സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്ന അക്കാദമിക മികവോടെ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മികച്ച കരിയറുകളിലെത്തി ചേരുന്നത്. വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമായ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റുകള്‍ പരിശോധിക്കേണ്ടതാണ്.
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT)
മാനേജ്മെന്റ് പഠന മേഖലയില്‍ രാജ്യത്തെ അഭിമാനാര്‍ഹമായ സ്ഥാപനങ്ങളായ ഐ.ഐ.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) കളിലേക്കും വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കുമുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയാണിത്. ‘കാറ്റ്’ സ്‌കോറിനൊടൊപ്പം സ്ഥാപനങ്ങള്‍ നടത്തുന്ന എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയിലെ പ്രകടനം കൂടെ പരിഗണിച്ചായിരിക്കും പ്രവേശനം. വെബ്സൈറ്റ്: www.iimcat.ac.in
കോമണ്‍ മാനേജ്മെന്റ്
ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CMAT)

എ ഐ സി ടി ഇ അഫിലിയേഷനുള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എം ബി എ/ പി ജി ഡി എം കോഴ്സുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷ. വെബ്സൈറ്റ്: cmat.nta.nic.in
മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ്
ടെസ്റ്റ് (MAT)

വിവിധ സ്വകാര്യ/ സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എം ബി എ, അനുബന്ധ മാനേജ്മെന്റ് കോഴ്സുകളുടെ പ്രവേശനത്തിന് ആള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (AIMA) നടത്തുന്ന അഭിരുചി പരീക്ഷ. വെബ്സൈറ്റ്: mat.aima.in
കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (K MAT)
കേരളത്തിലെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ‘കെ മാറ്റ്’. കേരള എന്‍ട്രന്‍സ് കമ്മീഷണറാണ് പരീക്ഷ നടത്തുന്നത്. വെബ്സൈറ്റ്: www.cee.kera la.gov.in.
സേവിയര്‍ അഡ്മിഷന്‍
ടെസ്റ്റ് (XAT)

ജംഷഡ്പൂരിലെ തഘഞക (സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്) നടത്തുന്ന മാനേജ്മെന്റ് കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഈ പരീക്ഷയുടെ സ്‌കോര്‍ രാജ്യത്തെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനായി പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: xatonline.in
ഗ്രാജ്വേറ്റ് മാനേജ്മെന്റ്
അഡ്മിഷന്‍ ടെസ്റ്റ് (GMAT)

രാജ്യാന്തര തലത്തില്‍ മാനേജ്മെന്റ് പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ‘ജിമാറ്റ്’. അമേരിക്കയിലെ ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) ആണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രവേശനത്തിനായി ജിമാറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: www.mba.com
ഓപണ്‍ മാറ്റ് (OPEN MAT)
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റിയിലെ എം ബി എക്കും അനുബന്ധ മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കുമുള്ള പ്രവേശന പരീക്ഷ. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ആണ് പരീക്ഷ നടത്തുന്നത്. വെബ് സൈറ്റ്: www.ignou.ac.in
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍
മാനേജ്മെന്റ് സ്‌കൂള്‍സ് (AIMS)
ടെസ്റ്റ് ഫോര്‍ മാനേജ്‌മെന്റ്
അഡ്മിഷന്‍സ് (ATMA)

മാനേജ്മെന്റ് കോഴ്സുകളടക്കം വിവിധ കോഴ്സുകളുടെ പ്രവേശനത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്‌കൂള്‍സ് (AIMS) രാജ്യാന്തര തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷ. രാജ്യത്തെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ പ്രവേശനത്തിനായി ‘ആത്മ’ സ്‌കോര്‍ പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: www.atmaaims.com.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡിന്റെ (IIFT) വിവിധ കാമ്പസുകളിലുള്ള എം ബി എ കോഴ്സിനുള്ള പ്രവേശന പരീക്ഷ (iift.nta.nic.in), പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ വിവിധ മാനേജ്മെന്റ് കോഴ്സുകളുടെ പ്രവേശന പരീക്ഷയായ ടചഅജ (www.snaptest.org), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദിലെ പ്രവേശനത്തിനുള്ള IRMASAT (www.irma.ac.in), പ്രൈവറ്റ് മേഖലയിലെ പ്രശസ്തമായ വിവിധ ബിസിനസ് സ്‌കൂളുകള്‍ പരിഗണിക്കുന്ന ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) നടത്തുന്ന NMAT (www.gmac.com) തുടങ്ങിയ നിരവധി പ്രവേശന പരീക്ഷകളും നിലവിലുണ്ട്.

പ്ലസ്ടു കഴിഞ്ഞ്
ഐ പി എം

പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകളെക്കുറിച്ച് വിശദീകരിക്കാമോ?
സല്‍മ നജീബ്, മാവുങ്ങല്‍

പ്ലസ്ടു കഴിഞ്ഞ് അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് കോഴ്സുകള്‍ പഠിക്കാന്‍ ഐ ഐ എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) അടക്കം വിവിധ ദേശീയ തല സ്ഥാപനങ്ങളില്‍ അവസരമുണ്ട്. പ്ലസ്ടു ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. പ്രവേശന വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അര്‍ഹതയുണ്ടായിരിക്കും. പ്രധാനപ്പെട്ട സ്ഥാപനങ്ങളും പ്രവേശന രീതികളും പരിചയപ്പെടാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ പരിശോധിക്കേണ്ടതാണ്.
ഐ ഐ എം ഇന്‍ഡോര്‍
സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷയായ IPMAT (Integrated Proramme in Management Aptitude Test), എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അഞ്ചുവര്‍ഷത്തെ പഠനത്തിന് ശേഷം ബി എ, എം ബി എ യോഗ്യതകള്‍ ലഭിക്കും. വെബ്സൈറ്റ്: www.iimidr.ac.in
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ്, കാക്കിനട കാമ്പസില്‍ ഈ വര്‍ഷം ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (ബിസിനസ് അനലിസ്റ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്) കോഴ്സിന്റെ പ്രവേശനവും IPMAT സ്‌കോര്‍ പരിഗണിച്ചാണ് (www.iift.ac.in).
ഐ ഐ എം റോത്തക്ക്
ഐ ഐ എം റോത്തക്കിലെ അഞ്ചുവര്‍ഷ പഠനത്തിന് ശേഷം ബി ബി എ- എം ബി എ യോഗ്യതയാണ് ലഭിക്കുന്നത്. സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ, വ്യക്തിഗത അഭിമുഖം, മുന്‍ അക്കാദമിക മികവ് (10th/ 12th) എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെബ്സൈറ്റ്: www.iimrohtak.ac.in
ഐ ഐ എം റാഞ്ചി
ഐ ഐ എം റാഞ്ചിയിലെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് കോഴ്സിലേക്ക് (ബി ബി എ-എം ബി എ) പ്രത്യേക പ്രവേശന പരീക്ഷയില്ല. സാറ്റ് (SAT) പരീക്ഷയിലോ ഐ ഐ എം ഇന്‍ഡോര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലോ യോഗ്യത നേടിയാല്‍ മതി. അതോടൊപ്പം എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം, അക്കാദമിക മികവ് (10th/12th) എന്നിവയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റ്: iimranchi.ac.in
ജമ്മു,ബുദ്ധഗയ
ഐ ഐ എമ്മുകള്‍

രണ്ട് സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (JIPMAT) വഴിയാണ് പ്രവേശനം. ജമ്മുവില്‍ ബി ബി എ- എം ബി എയും ബുദ്ധഗയയില്‍ ബി ബി എം – എം ബി എയുമാണുള്ളത്.
വെബ്സൈറ്റുകള്‍ : www.jipmat.ac.in, www.iimj.ac.in, www.iimbg.ac.in
കൂടാതെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ഹൈദരാബാദ് (www.nalsar. ac.in), നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുംബൈ (nmims.edu), ജിന്‍ഡാല്‍ ഗ്ലോബല്‍ ബിസിനസ് സ്‌കൂള്‍, സോനിപ്പത്ത് (jgu.edu.in), ഡൂണ്‍ ബിസിനസ് സ്‌കൂള്‍, ഡെറാഡൂണ്‍ (www.doonbusin ussschool.com), മുംബൈ യൂണിവേഴ്സിറ്റി (mu.ac.in), ആന്ധ്രാ യൂണിവേഴ്സിറ്റി (andhrauniversity.edu.in), നിര്‍മ യൂണിവേഴ്സിറ്റി (nirmauni.ac.in), സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി, ആന്ധ്രപ്രദേശ് (www.ctuap.ac.in), നാഷണല്‍ ഫോറന്‍സിക് യൂനിവേഴ്‌സിറ്റി, ഗുജറാത്ത് (www.nfsu.ac.in), മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ (manipal.edu), കുരുക്ഷേത്ര യൂനിവേഴ്‌സിറ്റി (kuk.ac.in) തുടങ്ങിയ സ്ഥാപനങ്ങളും ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top