ചേരുവകള്‍
ചോറ്റരിപ്പൊടി: ഒരു ഗ്ലാസ്
നെയ്യ്: അര ടീസ്പൂണ്‍
സവാള: ചെറുതായി അരിഞ്ഞത് ഒരു കപ്പ്
പച്ചമുളക്: ചെറുതായി അരിഞ്ഞത് നാലെണ്ണം
ഇഞ്ചി ചതച്ചത്: കാല്‍ ടീസ്പൂണ്‍
വേവിച്ച ഇറച്ചി: പിച്ചിയെടുത്തത് അരക്കപ്പ്
ഗരംമസാലപ്പൊടി: അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: അല്‍പം
മല്ലിയില അരിഞ്ഞത്: അല്‍പം
എണ്ണ: വറുക്കാനുള്ളത്
ഉപ്പ്: പാകത്തിന്
തയാറാക്കുന്ന വിധം
അരിപ്പൊടിയില്‍ ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി വഴറ്റുക. അതില്‍ ഇറച്ചിയും ഗരംമസാലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക. അരക്കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി വറ്റിച്ചെടുക്കുക. തയാറാക്കി വച്ച അരിമാവ് ചെറിയ ഉരുളകളാക്കി വട്ടത്തില്‍ പരത്തുക. പരത്തിയെടുത്ത പത്തിരിയില്‍ അല്‍പം ഇറച്ചിമസാല വെച്ച് മറ്റൊരു പത്തിരി മുകളില്‍ വെച്ച് വക്കുകളില്‍ അമര്‍ത്തുക. പത്തിരികള്‍ ചൂടായ എണ്ണയില്‍ വറുത്തു കോരുക.
മുട്ട കട്‌ലീസ്
ചേരുവകള്‍
അരിപ്പൊടി: രണ്ടു ടേബിള്‍ സ്പൂണ്‍
മൈദ: രണ്ടു ടീസ്പൂണ്‍
കോഴിമുട്ട: പുഴുങ്ങിയത് രണ്ടെണ്ണം
സവാള: നീളത്തില്‍ അരിഞ്ഞത് ഒരു കപ്പ്
പച്ചമുളക്: ചെറുതായി അരിഞ്ഞത് മൂന്നെണ്ണം
വെളുത്തുള്ളി: ചതച്ചത് അര ടീസ്പൂണ്‍
മല്ലിയില: അരിഞ്ഞത് അല്പം
മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി: കാല്‍ ടീസ്പൂണ്‍
എണ്ണ: വറുക്കാനുള്ളത്
ഉപ്പ്: പാകത്തിന്
തയാറാക്കുന്ന വിധം
മുട്ട തൊലി കളഞ്ഞ് വട്ടത്തില്‍ നാലായി മുറിക്കുക. ഒരു പാത്രത്തില്‍ സവാളയും പച്ചമുളകും വെളുത്തുള്ളിയും മല്ലിയിലയും ഉപ്പും ചേര്‍ത്തു യോജിപ്പിച്ച് ഞെരടുക. അതില്‍ മൈദയും അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു കട്ടിയായി കലക്കുക. മുട്ടക്കഷണങ്ങള്‍ ഈ കൂട്ടു കൊണ്ടു പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തു കോരുക.