LoginRegister

മഴ, കാറ്റിനോടു ചാരിയപ്പോള്‍...

കയ്യുമ്മു കോട്ടപ്പടി

Feed Back


മഴ, കാറ്റിനോട് ചാരി
പതുക്കെ, പതുക്കെ
പറഞ്ഞുകൊണ്ടിരുന്നു…
പതുക്കെ, പതുക്കെ
നിറഞ്ഞു കൊണ്ടിരുന്നു…

മുടിയിഴകള്‍
പാറിപ്പറഞ്ഞതും
കരിയിലകള്‍
കഥപറഞ്ഞതും
പതുക്കെ, പതുക്കെ
മൊഴിഞ്ഞുകൊണ്ടിരുന്നു…
പതുക്കെ, പതുക്കെ
ചാറിക്കൊണ്ടിരുന്നു…

മഴ,
പ്രണയദാഹത്താല്‍
കോരിച്ചൊരിഞ്ഞൊരെന്‍
നെഞ്ചില്‍
വിറയാര്‍ന്ന ഭൂപടം
കുളിര്‍ക്കൊണ്ടിരുന്നു….

മഴ,
കാറ്റായ് എന്നെന്റരികി-
ലെത്തി, ഇത്തിരിനേരം
കിന്നാരമോതിയുണര്‍ത്തിയും
കനവിലൊത്തിരി കഥകള്‍ നിറച്ചും
മെലിഞ്ഞയെന്‍ വിരലിനാല്‍
തൊട്ടുതലോടിപ്പുണര്‍ന്നു…

മഴ,
പെയ്തിറങ്ങിയ
ആ രാത്രിയിലാണെന്റെ
സ്വപ്നവും പ്രണയവും
ഉമ്മവെച്ചു നനച്ചതും…
എല്ലാം
ഇന്നെന്റെ മനസ്സിലുതിര്‍വീണ
കവിതകള്‍…
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top