LoginRegister

ബാപ്പുക്കുഞ്ഞിമോന്‍ ഹാജിയുടെ മരണം

ഗഫൂര്‍ കൊടിഞ്ഞി

Feed Back


ബാത്ത്‌റൂമിലെ ഇറ്റാലിയന്‍ മാര്‍ബിളില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ തല ബാത്ത്ഡബ്ബിന്റെ മൂലയിലിടിച്ചു. ലീവിങ്‌റൂമിലെ ടീവി ശബ്ദത്തില്‍ വിവരം വീട്ടിലാരും അറിഞ്ഞതുമില്ല. ഒരുപാട് ചോര വാര്‍ന്നു പോയി. മിംസിലേക്ക് കൊണ്ടു പോകുമ്പോഴേ ബ്ലഡ് പ്രഷര്‍ നന്നേ കുറഞ്ഞിരുന്നു.
”ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഹൂന്‍.. ബാപ്പുക്കുഞ്ഞിമോന്‍ ഹാജി മരണപ്പെട്ടു, അല്ല വഫാത്തായി.”
എബാം ചെയ്ത് ഫ്രീസറിന്റെ ഗ്ലാസ് കൂട്ടിലാക്കിയ മയ്യിത്ത് വീട്ടിലെത്തും മുമ്പുതന്നെ കരിങ്കല്‍ പാളികള്‍ പാകിയ മുറ്റത്ത് വലിയ പന്തലുയര്‍ന്നിരുന്നു. നാടും നഗരവും മരണവീട്ടിലേക്കൊഴുകി. പള്ളിദര്‍സില്‍ നിന്നും വെള്ളപ്പിറാവിന്‍ കൂട്ടങ്ങളെ പോലെ തലപ്പാവുകള്‍ നിര നീണ്ടു നീങ്ങി. പരിസരം ഖുര്‍ആന്‍ സൂക്തങ്ങളാല്‍ മുഖരിതമായി. അയല്‍ക്കാരും ബന്ധുക്കളും മയ്യിത്ത് കണ്ട് നെടുവീര്‍പ്പോടെ മറവിയുടെ ഏടുകള്‍ തുറന്ന് യാസീന്‍ തുണ്ടുകള്‍ ചികഞ്ഞെടുത്ത് ചുണ്ടുകളാലുരുക്കഴിച്ചു. പിന്നേയവര്‍ നാട്ടുവിശേഷങ്ങളിലേക്ക് തിരിഞ്ഞു. മയ്യിത്തെടുക്കാന്‍ വൈകുമെന്ന അസ്വസ്ഥതയില്‍ പിന്നെ വരാമെന്ന് സദസിനെ തോന്നിപ്പിച്ച് പരസ്പരം പിരിഞ്ഞു പോയി.
സെക്രട്ടറി ഹാജിയും മറ്റുകാരണവന്മാരും റൂബീ ഗ്രേനൈറ്റ് വിരിച്ച സിറ്റൗട്ടിലെ സോഫയിലിരുന്ന് ഭാവി കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഒടുവില്‍ ഹാജി തന്റെ ആപ്പിള്‍ ആന്‍ഡ്രോയ്ഡില്‍ കുഴിവെട്ടുകാരന്‍ ഹൈദ്രോസിന്റെ നമ്പരില്‍ വിരല്‍ കൊണ്ടു വരച്ചു.

”രാവിലെ എട്ടു മണിക്ക് കുഴിപ്പണി തീരണം ഹൈദ്രസേ. അടി കോണ്‍ഗ്രീറ്റിട്ട് ടൈല്‍സ് പതിക്കണം..”
”……………………?”
”അവടെ വേണ്ടെടോ. പള്ളിയോട് ചേര്‍ന്ന് പടിഞ്ഞാറു ഭാഗത്തുള്ള പടവ് ചാരിക്കെളച്ചാളാ, അവടെ പഴങ്കബറുണ്ടെങ്കി കാര്യാക്കണ്ട..”
”……………………..?”
”വേണ്ട വേണ്ട കുരുടീസൊന്നും വേണ്ട. ഇപ്പ നല്ല കരിങ്കല്ലിന്റെ പാളി കിട്ടാനുണ്ട്. ഒരുതരി മണ്ണ് കൊയ്യൂല..”
”……………………..”
”പിന്നൊരു കാര്യം. നിയ്യൊന്ന് മമ്മൂറ്റിനെ കോട്ടക്കലേക്ക് പറഞ്ഞ് വിട്. അവടെ ആര്യ വൈദ്യശാലാ റോട്ട്‌ല് ഗ്രേനൈറ്റില് പേരെഴ്ത്‌ണെ ഒരു കടണ്ട്. അവടന്ന് നല്ലൊരു ഗാലക്‌സി എട്ത്ത് മീസാന്‍ കല്ലിന് മുറിപ്പിക്കണം. രണ്ടിഞ്ച് കനം വേണം. സ്വര്‍ണക്കുത്ത് ഉള്ളത് തന്നെ ആയിക്കോട്ടെ. ബാപ്പു കുഞ്ഞിമോന്‍ ഹാജി 1951-2023ന്ന് എഴുതണം. മേലെ ഒര് ചന്ദ്രക്കല കൊത്തിക്കുമ്പൊ 786ന്ന് വലുതാക്കി എഴുതിക്കാന്‍ മറക്കണ്ട. പള്ളിക്കമ്മറ്റി പ്രസിഡണ്ട് എന്ന് നിര്‍ബന്ധാണ്.”
”……………………….?”
”അത് സാരല്ല്യ ഹൈദ്രസേ. ഖബറടക്കം നാളെ വൈകുന്നേരാന്ന് അനൗ ണ്‍സ് ചെയ്യാന്‍ പറയ. എല്ലത്തിനും ഒരു വെടിപ്പും വൃത്ത്യൊക്കെ വേണ്ടെ.?”
ഹാജിയുടെ വാക്കുകള്‍ മറ്റു കമ്മറ്റി അംഗങ്ങള്‍ ശരിവെച്ചു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top