LoginRegister

പ്രവാചകനോടുള്ള സ്നേഹം

ഡോ. പി അബ്ദു സലഫി

Feed Back


പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വശരീരങ്ങളേക്കാള്‍ അടുത്തവനാകുന്നു. അദ്ദേഹത്തിന്റെ പത്നിമാര്‍ അവരുടെ മാതാക്കളുമാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബ ബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശപ്പെട്ടവരത്രെ. നിങ്ങള്‍ സ്വന്തം മിത്രങ്ങള്‍ക്ക് വല്ല നന്മയും ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ ചെയ്യാവുന്നതാണ്. ഈ വിധി വേദ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടതാകുന്നു” (ഖുര്‍ആന്‍ 33:6)

മനുഷ്യരുടെ ബന്ധങ്ങളില്‍ ഏറ്റവും ശക്തമായ ബന്ധവും സ്‌നേഹവും പ്രവാചകന്‍ മുഹമ്മദ് നബി(സ)യോടായിരിക്കണം. നബി(സ) ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും ഈ ഉമ്മത്തിനെ തന്നെയാണ്. സമൂഹത്തിന്റെ നന്മയില്‍ അതീവ തല്‍പരനും ഉമ്മത്തിന് വിപത്തുകള്‍ സംഭവിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയവനുമാണ് നബി(സ) എന്ന് ഖുര്‍ആന്‍ പറയുന്നു. ”നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം”’ (ഖുര്‍ആന്‍ 9:128).
അതിനാല്‍ പ്രവാചകനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് വിശ്വാസിയാവാനുള്ള പ്രഥമ കാര്യങ്ങളിലൊന്നാണ്. നബി (സ) പറയുന്നു: ”സ്വന്തം പിതാക്കളേക്കാള്‍, മക്കളേക്കാള്‍, മറ്റു മുഴുവന്‍ ജനങ്ങളേക്കാള്‍ ഞാന്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവനാവുന്നത് വരെ നിങ്ങള്‍ വിശ്വാസിയാവുകയില്ല” (ബുഹാരി, മുസ്‌ലിം).
പ്രവാചകന്റെ ഭാര്യമാരുടെ സ്ഥാനം നിങ്ങളുടെ സ്വന്തം മാതാപിതാക്കള്‍ക്കുള്ള സ്ഥാനം പോലെയാണ്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. എല്ലാ സത്യവിശ്വാസികളെയും സഹോദരന്മാരായി കാണുകയും പരസ്പര സഹായങ്ങളും ബന്ധങ്ങളും കാത്തു സൂക്ഷിക്കുകയും വേണം. അതേ സമയം രക്തബന്ധവും കുടുംബ ബന്ധവുമുള്ളവരെ പ്രത്യേകം പരിഗണിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുമുണ്ട്. ദാന ധര്‍മ്മങ്ങളില്‍ ബന്ധുക്കളായ സാധുക്കളെ പ്രത്യേകം പരിഗണിക്കണമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അനന്തരാവകാശ സ്വത്തിന് രക്തബന്ധവും കുടുംബ ബന്ധവുമുള്ളവരെയാണ് പരിഗണിക്കപ്പെടുക.
അല്ലാഹു നിയമമായി നിശ്ചയിച്ച കാര്യങ്ങളാണ് ഇത് എന്നുകൂടി ഇവിടെ ഉണര്‍ത്തുന്നുണ്ട്. നബി(സ)യുടെ നിർദേശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയെന്നതും നബി(സ) പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കുക എന്നതുമാണ് പ്രവാചക സ്നേഹത്തിന്റെ യഥാര്‍ഥ രൂപം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top