LoginRegister

പല്ലുതേച്ചിട്ടും പല്ലുവേദന ടൂത്ത് ബ്രഷ് വില്ലനോ?

Feed Back


”ഞമ്മള് പിന്നെ എന്തു കഴിച്ചാലും അപ്പത്തന്നെ പല്ല് തേക്കും. ഹാഫിസിനാണെങ്കി പല്ല് തേക്കാന്‍ മടിയാ. ന്നിട്ടും ന്റെ പല്ലിനാ പ്പോ വേദന.”
ഇടത്തെ കൈ കൊണ്ട് വേദനയുള്ള ഭാഗത്തു അമര്‍ത്തിപ്പിടിച്ചു ഖദീജുമ്മ പറഞ്ഞു. ഹാഫിസ് ഫോണില്‍ നിന്ന് തലയുയര്‍ത്തി എന്നെ നോക്കി.
എല്ലാ നേരവും വൃത്തിയായി പല്ലു തേച്ചിട്ടും ഖദീജുമ്മയുടെ പല്ലിനു എങ്ങനെ വേദന വന്നു? പല്ലിലെ ഭക്ഷ്യാവശിഷ്ടങ്ങളെ തൂത്തു വൃത്തിയാക്കുന്ന രണ്ടു പേരുണ്ടല്ലോ, ടൂത്ത് ബ്രഷും പേസ്റ്റും. ഇവിടെ ഇവര്‍ രണ്ടുമാണ് വില്ലന്‍മാര്‍. നിങ്ങള്‍ എന്നും രാവിലെയും രാത്രിയും കയ്യിലെടുക്കുന്ന നിങ്ങളുടെ ടൂത്ത് ബ്രഷും അതില്‍ തേച്ചു പിടിപ്പിക്കുന്ന പേസ്റ്റും ചിലപ്പോള്‍ നിങ്ങളുടെ പല്ലിനു ദോശകരമാവാം. അധികമായാല്‍ അമൃതും വിഷമെന്നു കേട്ടിട്ടില്ലേ? അതാണ് ഇവിടെ സംഭവിച്ചത്.
അബ്രേഷന്‍ എന്നാണ് ഈ രോഗത്തിന്റെ പേര്. അല്പം ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ അകറ്റി നിര്‍ത്താവുന്ന രോഗം.
കാരണങ്ങള്‍
പല്ലുതേക്കല്‍
. ശക്തിയില്‍ അമിതമായുള്ള പല്ലുതേക്കല്‍.
. ഹാര്‍ഡ് ടൂത്ത് ബ്രഷുകളുടെ ഉപയോഗം.
. തെറ്റായ വിധത്തില്‍ പല്ലുതേക്കുന്നത്.
. ഉരച്ചിലുള്ള ടൂത്ത് പേസ്റ്റിന്റെ ഉപയോഗം.
തെറ്റായ ശീലങ്ങള്‍
. പുകക്കുഴല്‍ കടിച്ചു പിടിക്കുന്നത്.
. നഖം കടിക്കല്‍.
. സ്ലൈഡ് കടിച്ചു തുറക്കുന്നത്.
അബ്രേഷന്‍
മോണയുടെയും പല്ലിന്റെയും ഇടയില്‍ ‘്’ ആകൃതിയിലാണ് സര്‍വൈക്കല്‍ അബ്രേഷന്‍ ബാധിക്കുന്നത്.
പല്ലുകളില്‍ പുളിപ്പോ വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ദന്ത സഹായം തേടേണ്ടതാണ്. കേടു ബാധിച്ച ഭാഗം പരിശോധിച്ച് ശേഷം കേടിന്റെ ആഴവും മോണയെയും എല്ലിനെയും ബാധിച്ചിട്ടുണ്ടോ എന്നെല്ലാം പരിശോധിച്ച് ഡോക്ടര്‍ വേണ്ട ചികിത്സ നിശ്ചയിക്കുന്നതാണ്. തേഞ്ഞ ഭാഗം അടക്കുകയും ആവശ്യമെങ്കില്‍ വേര് ചികിത്സയോ മോണ ചികിത്സയോ നിര്‍ദേശിക്കപ്പെടും.
ശ്രദ്ധിക്കേണ്ടത്
സര്‍വൈക്കല്‍ അബ്രേഷന്‍ എന്ന രോഗാവസ്ഥ തടയുന്നതിനു വേണ്ടിയും അവ ബാധിച്ച പല്ലുകളിലെ ഫില്ലിംഗ് കൂടുതല്‍ കാലം നിലനിര്‍ത്തുന്നതിനും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണ ക്രമീകരണം
. അമ്ലത്തിന്റെ അംശമുള്ള ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും ഒഴിവാക്കുക.
സോഡിയം ബൈകാര്‍ബണൈറ്റ്
മൗത് റിന്‍സ്
. ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ റിഫ്‌ലക്‌സ് രോഗമുള്ളവര്‍ക്ക് ഉപയോഗിക്കാം.
ഫ്‌ലൂറൈഡ് മൗത് റിന്‍സും
സൈലിറ്റോള്‍ ഗം
. ഇവയുടെ ഉപയോഗം ഭക്ഷണപദാര്‍ഥങ്ങളിലെ അമ്ലം മൂലമുണ്ടാകുന്ന പല്ലു തേയലിനെ തടയും.
മനോരോഗചികിത്സ
. അനോറെക്‌സിയ, ബുളീമിയ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ഒരു മനോരോഗവിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
ബ്രഷ് ചെയ്യുന്നത് ശ്രദ്ധിക്കുക
. ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുകയും സോഫ്റ്റ് ബ്രഷും അധികം ഉരയില്ലാത്ത പേസ്റ്റും തിരഞ്ഞെടുക്കേണ്ടതാണ്.
വൈദ്യ സഹായം
. പല്ലിന്റെ കടിയിലും നിരയിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വൈദ്യ സഹായം തെടേണ്ടതാണ്.

ചികിത്സയും ശരിയായി ബ്രഷ് ചെയ്യണ്ട രീതിയും മറ്റു നിര്‍ദേശങ്ങളും പറഞ്ഞുകൊടുത്തപ്പോള്‍ ഖദീജുമ്മ സന്തോഷത്തോടെ വീട്ടിലേക്കു പോയി. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു. അത് ഹാഫിസിനെ കാണിക്കാനായിരുന്നു. പല്ല് ബ്രഷ് ചെയ്യാതിരുന്നാല്‍ അതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഹാഫിസിനു മനസ്സിലായിക്കഴിഞ്ഞിരുന്നു. .

ശരിയായി
ബ്രഷ് ചെയ്യേണ്ട
വിധം

. ദിവസത്തില്‍ രണ്ടു നേരം ബ്രഷ് ചെയ്യുക.
. രണ്ടു മിനുട്ട് വീതം ബ്രഷ് ചെയ്താല്‍ മതിയാവും.
. ബ്രഷ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ബലമല്ല ശരിയായ രീതിയാണ് പല്ലുകള്‍ വൃത്തിയാക്കുന്നത് എന്ന് മനസ്സിലാക്കുക.
. ബ്രഷിന്റെ നാരുകള്‍ അകന്നാല്‍ പുതിയ ബ്രഷ് വാങ്ങേണ്ടതാണ്. മൂന്നോ നാലോ മാസം മാത്രം ഒരു ബ്രഷ് ഉപയോഗിക്കുക.
. സോഫ്റ്റ് ബ്രഷ് തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top